മീൻപിടിയ്ക്കാൻ പോയി കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും ലഭിച്ചു

Published : Feb 12, 2024, 02:37 PM IST
മീൻപിടിയ്ക്കാൻ പോയി കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും ലഭിച്ചു

Synopsis

സതീഷിന്റെ വാച്ചും വസ്ത്രങ്ങളും കരയിൽ നിന്ന് ഇന്നലെ കണ്ടെടുത്തിരുന്നു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിൽ സതീഷിന്റെ മൃതദേഹവും കണ്ടെത്തി.

തിരുവനന്തപുരം: ആറ്റിങ്ങൽ കൊല്ലംപുഴ ഭാഗത്തു വാമനപുരം നദിയിൽ മീൻ പിടിക്കാൻ പോയ രണ്ടുപേരെ കാണാതായ സംഭവത്തിൽ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെടുത്തു. ആറ്റിങ്ങൽ എസിഎസി നഗർ സ്വദേശിയായ സതീഷിന്റെ (34) മൃതദേഹമാണ് കണ്ടെത്തിയത്. ആറ്റിങ്ങൽ വേളാർകുടി സ്വദേശി ഷമീറി (35)ന്റെ മൃതദേഹം ആറ്റിങ്ങൽ ഫയർഫോഴ്സ് കണ്ടെത്തിയിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരത്തോടെ ആയിരുന്നു സംഭവം. സതീഷിന്റെ വാച്ചും വസ്ത്രങ്ങളും കരയിൽ നിന്ന് ഇന്നലെ കണ്ടെടുത്തിരുന്നു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിൽ സതീഷിന്റെ മൃതദേഹവും കണ്ടെത്തി. മൃതദേഹങ്ങൾ ചിറയിൻകീഴ്  താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

തൊട്ടിലെന്ന് കരുതി അമ്മ കുഞ്ഞിനെ ഓവനില്‍ വച്ചു; ഒരു മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം !

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറച്ചികോഴി മാലിന്യങ്ങള്‍ വാഹനത്തിലെത്തിച്ചു, തെരുവ് നായകള്‍ക്ക് ഭക്ഷണമായി നല്കി, പരാതിയിൽ നടപടി, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി
ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് മരിച്ച ദക്ഷലിന്റെ അയൽ വീട്ടിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി