കാണാതായ എംടെക് വിദ്യാര്‍ഥിയുടെ മൃതദേഹം കാര്യവട്ടം ക്യാമ്പസിലെ കാട്ടിനുള്ളില്‍ കണ്ടെത്തി

Published : Jul 15, 2019, 07:39 PM ISTUpdated : Jul 15, 2019, 07:42 PM IST
കാണാതായ എംടെക് വിദ്യാര്‍ഥിയുടെ മൃതദേഹം കാര്യവട്ടം ക്യാമ്പസിലെ കാട്ടിനുള്ളില്‍ കണ്ടെത്തി

Synopsis

കാര്യവട്ടം സർവകലാശാലാ ക്യാമ്പസിനുള്ളിലെ കാട്ടിനുളളില്‍ ജീർണിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

തിരുവനന്തപുരം: ദിവസങ്ങൾക്ക് മുമ്പ് കാര്യവട്ടം ക്യാമ്പസിനുള്ളില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിങിലെ എംടെക് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ശ്യാന്‍ പത്മനാഭന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാര്യവട്ടം സർവകലാശാലാ ക്യാമ്പസിനുള്ളിലെ കാട്ടിനുളളില്‍ ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ദുര്‍ഗന്ധത്തെ തുടര്‍ന്ന് യൂണിവേഴ്സിറ്റി ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച ബാഗില്‍ നിന്ന് ഐഡി കാര്‍ഡും പുസ്തകങ്ങളും മൊബൈല്‍ ഫോണും ലഭിച്ചു. ഇതില്‍നിന്നാണ് മൃതദേഹം ശ്യാനിന്‍റേതാണെന്ന് സ്ഥിരീകരിച്ചത്. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ശ്യാൻ പത്മനാഭനെ കാണാതായത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൈപ്പ് വഴി കുടിവെള്ളം എത്തുന്നത് പോലെ വീട്ടിൽ ​ഗ്യാസ്, 4000 വീടുകളിൽ കൂടി എത്തിക്കഴിഞ്ഞു, സിറ്റി ഗ്യാസ് പദ്ധതി മുന്നോട്ട്
രാത്രി 11.20ഓടെ വലിയ ശബ്‍ദം, മലപ്പുറത്ത് ഭൂമി കുലുങ്ങിയതായി നാട്ടുകാർ; സെക്കൻഡുകൾ നീണ്ടുനിൽക്കുന്ന കുലുക്കം