നഗരൂരില്‍ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

Published : May 14, 2020, 02:15 PM IST
നഗരൂരില്‍ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

Synopsis

അന്വേഷണത്തിൽ ഇന്നലെ രാത്രി 12 മണിയോടെ കടവിള, പുല്ലുതോട്ടം കടവിൽ നിന്ന് മൃതദേഹം കണ്ടെത്തി. നടന്നു പോകുമ്പോൾ കടവിലേക്ക് വീണതാവാമെന്നാണ് പ്രാഥമിക നിഗമനം.

തിരുവനന്തപുരം: നഗരൂരിൽ നിന്ന് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. നഗരൂർ, ഗേറ്റു മുക്ക്, കുന്നിൽ വീട്ടിൽ പാറുക്കുട്ടിയമ്മ ( 69)യെയാണ് മെയ്‌ 13ന് വൈകുന്നേരം നാലര മുതൽ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാത്രി 12 മണിയോടെ കടവിള, പുല്ലുതോട്ടം കടവിൽ നിന്ന് മൃതദേഹം കണ്ടെത്തി. നടന്നു പോകുമ്പോൾ കടവിലേക്ക് വീണതാവാമെന്നാണ് പ്രാഥമിക നിഗമനം. ആറ്റിങ്ങൽ ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി മൃതദേഹം എടുത്ത് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
 

PREV
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്