മൂന്നാറിലെ സ്വകാര്യ ഹോട്ടലില്‍ നിന്നും കാണാതായ യുവാവിന്‍റെ മൃതദേഹം കുറ്റിക്കാട്ടില്‍

Published : Sep 03, 2021, 05:10 PM ISTUpdated : Sep 03, 2021, 05:12 PM IST
മൂന്നാറിലെ സ്വകാര്യ ഹോട്ടലില്‍ നിന്നും കാണാതായ യുവാവിന്‍റെ മൃതദേഹം കുറ്റിക്കാട്ടില്‍

Synopsis

മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നാര്‍ എഞ്ചിനിയറിംങ്ങ് കോളേജിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും യുവാവിന്റെ മ്യതദേഹം കണ്ടെത്തിയത്.

ഇടുക്കി: മൂന്നാറിലെ സ്വകാര്യ ഹോട്ടലില്‍ നിന്നും കാണാത യുവാവിന്റെ മ്യതദേഹം കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി. ബുധനാഴ്ച രാത്രിയോടെയാണ് ഇക്കാനഗറിലെ സ്വകാര്യ ഹോട്ടല്‍ തൊഴിലാളിയായ ത്യശൂര്‍ സ്വദേശി കണ്ണനെയാണ് കാണാതായത്.  രാത്രി എട്ടരയ്ക്ക് ജോലിക്കിടെ കാണാതായ യുവാവിനെ സുഹ്യത്തുകളും ഉടമയും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. 

തുടര്‍ന്ന് ഹോട്ടലുടമ മൂന്നാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നാര്‍ എഞ്ചിനിയറിംങ്ങ് കോളേജിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും യുവാവിന്റെ മ്യതദേഹം കണ്ടെത്തിയത്. വിഷം കഴിച്ച നിലയിലായിരുന്നു മൃതദേഹം. മ്യതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എത്തിയത് മുഖം മൂടാതെ, തകർത്ത ഭണ്ഡാരത്തിൽ നിന്ന് നോട്ടുകൾ മാത്രം പെറുക്കിയെടുത്ത് മടങ്ങി; മോഷ്ടാവിൻ്റ ദൃശ്യം സിസിടിവിയിൽ
മരിച്ചത് രണ്ട് മക്കളുടെ ആശ്രയമായ അമ്മ; വൈറ്റിലയിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം; സുഹൃത്തിനെ യാത്രയാക്കി മടങ്ങും വഴി അപകടം