അറിയണം വനവത്ക്കരണത്തിലെ മിയാവാക്കി മാതൃക; ചേര്‍ത്തലക്കാര്‍ പറഞ്ഞുതരും

Published : Jun 23, 2019, 06:37 PM IST
അറിയണം വനവത്ക്കരണത്തിലെ മിയാവാക്കി മാതൃക; ചേര്‍ത്തലക്കാര്‍ പറഞ്ഞുതരും

Synopsis

കൊച്ചീ ഓഫീസില്‍ നിന്നെത്തിയ അമ്പതോളം കമ്പനി ജീവനക്കാരാണ് തൈകള്‍ നട്ടത്. ഒരു വര്‍ഷത്തോളം വനത്തിന്റെ പരിപാലനം കമ്പനി മേല്‍നോട്ടത്തിലാകും നടത്തുക

ചേര്‍ത്തല: മിയാവാക്കി മാതൃകയില്‍ നടത്തിയ ചേര്‍ത്തലയില്‍ വനവല്‍ക്കരണം ശ്രദ്ധേനേടുന്നു. ജപ്പാനിലെ മിയാവാക്കി എന്ന വ്യക്തി വനവല്‍ക്കരണം നടത്തി വിജയച്ചതിന്റെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ ആസ്ഥാനമായ നീല്‍സണ്‍ സോഫ്റ്റ് വെയര്‍ കമ്പനിയാണ് ജില്ലയില്‍ ആദ്യമായി മിയാവാക്കി മാതൃകയില്‍ വനവല്‍ക്കരണം നടത്തുന്നത്.

ആലപ്പുഴ ജില്ലാ കലക്ടറിന്റെയും, ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെയും നിര്‍ദ്ദേശാനുസരണം ആലപ്പുഴ ജില്ലയില്‍ ആദ്യമായാണ് വിദ്യാലയ അങ്കണത്തില്‍ വനപരീക്ഷണം. ഇത് വിജയിച്ചാല്‍ കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടപ്പാക്കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. നീല്‍സണ്‍ ഗ്ലോബല്‍ ഇംപാക്ട് ഡേ- 2019 എന്ന പേരില്‍ ചേര്‍ത്തല ഗവര്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്റെറി സ്‌കൂളില്‍ 800 ചതുരശ്ര അടി ചുറ്റളവില്‍ 300 ഓളം വിവിധയിനത്തില്‍പെട്ട നിലവാരമുള്ള തൈകളാണ് വനവല്‍ക്കരണത്തിന് ഉപയോഗിച്ചത്.

കൊച്ചീ ഓഫീസില്‍ നിന്നെത്തിയ അമ്പതോളം കമ്പനി ജീവനക്കാരാണ് തൈകള്‍ നട്ടത്. ഒരു വര്‍ഷത്തോളം വനത്തിന്റെ പരിപാലനം കമ്പനി മേല്‍നോട്ടത്തിലാകും നടത്തുക. മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് ഒന്നര മീറ്റര്‍ ആഴത്തില്‍ മണ്ണ് മാറ്റി ആദ്യം പൂഴിയും മണ്ണും നിറച്ചും പിന്നീട് ചാണകവും ഏറ്റവും മീതെ ചകിരിച്ചോറും നിറച്ച ശേഷം മണ്ണിട്ട് മൂടും. തുടര്‍ന്ന് അരമീറ്റര്‍ ചുറ്റളവില്‍ വിവിധയിനത്തില്‍ പെട്ട തൈകളാണ് നടുന്നത്. വനത്തിന്റെ മധ്യഭാഗത്ത് വലിയ മരമായും ചുറ്റുമുള്ള വശങ്ങളില്‍ അതിന് താഴെ മാത്രം വളരുന്ന മരങ്ങളായും മണ്ണിന് മുകള്‍ ഭാഗത്തായി ഏറ്റവും ചെറിയ മരങ്ങളും എന്ന ആശയമാണ് മിയാവാക്കി വനവല്‍ക്കരണം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പറഞ്ഞാൽ പറഞ്ഞതാണ്! ആപ്പിള്‍ ചിഹ്നത്തിൽ മത്സരിച്ച ജയിച്ച സ്ഥാനാര്‍ത്ഥി നന്ദി പറയാൻ വീടുകളിലെത്തിയത് ആപ്പിളുകളുമായി
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്