'വാഗ്ദാനം സ്വര്‍ണ്ണക്കട്ടികള്‍, നൽകിയത് ചെമ്പ്'; ലക്ഷങ്ങള്‍ തട്ടിയ സംഘം മലപ്പുറത്ത് പിടിയിൽ 

Published : Jun 11, 2022, 05:27 PM ISTUpdated : Jun 11, 2022, 05:28 PM IST
'വാഗ്ദാനം സ്വര്‍ണ്ണക്കട്ടികള്‍, നൽകിയത് ചെമ്പ്'; ലക്ഷങ്ങള്‍ തട്ടിയ സംഘം മലപ്പുറത്ത് പിടിയിൽ 

Synopsis

മണ്ണ് കുഴിച്ച് ജോലിയെടുക്കുമ്പോള്‍ സ്വര്‍ണ്ണക്കട്ടി ലഭിച്ചു എന്നാണ് തട്ടിപ്പിന് ഇരയായ ആളെ  സംഘം   വിശ്വസിപ്പിച്ചത്. എന്നാല്‍ അയ്യായിരം രൂപ വിലവരുന്ന ചെമ്പായിരുന്നു ഇവര്‍ കൈമാറിയത്.

മലപ്പുറം: സ്വര്‍ണ്ണകട്ടികള്‍ വാഗ്ദാനം ചെയ്ത് ചെമ്പ് നല്‍കി ലക്ഷങ്ങള്‍ തട്ടിയ സംഘം മലപ്പുറം പൊന്നാനിയില്‍ പിടിയില്‍. ഗൂഡല്ലൂര്‍ സ്വദേശികളായ ഹമീദ്, അഷ്റഫ്, സൈതലവി എന്നിവരാണ് പിടിയിലായത്. പാലക്കാട് സ്വദേശിയില്‍ നിന്നാണ്  ഇവര്‍ ഏഴുലക്ഷം രൂപ തട്ടിയത്. മണ്ണ് കുഴിച്ച് ജോലിയെടുക്കുമ്പോള്‍ സ്വര്‍ണ്ണക്കട്ടി ലഭിച്ചു എന്നാണ് തട്ടിപ്പിന് ഇരയായ ആളെ  സംഘം   വിശ്വസിപ്പിച്ചത്. എന്നാല്‍ അയ്യായിരം രൂപ വിലവരുന്ന ചെമ്പായിരുന്നു ഇവര്‍ കൈമാറിയത്. പിടിയിലായ ഹമീദ് ഇരുപതോളം കേസുകളില്‍ പ്രതിയാണെന്ന് പൊന്നാനി പൊലീസ് അറിയിച്ചു. കൂടുതല്‍ പേരെ ഇവര്‍ തട്ടിപ്പിന് ഇരയാക്കിയെന്നാണ് സൂചന.

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണമില്ലെന്ന് കണ്ട് കസ്റ്റംസ് വിട്ടയച്ചയാളിൽ നിന്ന് പൊലീസ് സ്വർണം പിടികൂടി

40 പവൻ സ്വർണം വാങ്ങി; ആപ്പ് വഴി പണം അയച്ചിട്ടുണ്ടെന്ന് പറഞ്ഞ് 'ആപ്പിലാക്കിയ' പ്രതി ഒടുവിൽ കുടുങ്ങി

മലപ്പുറം: ജ്വല്ലറിയിൽ നിന്നും 40 പവൻ സ്വർണം വാങ്ങി ഓൺലൈൻ വഴി പണം (Online Payment) കൈമാറിയെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയയാൾ പിടിയിൽ. കിഴിശ്ശേരി കുഴിമണ്ണ പാലക്കപ്പറമ്പിൽ ഷബീറലി (28) ആണ് അറസ്റ്റിലായത്. വേങ്ങര ടൗണിലെ പ്രമുഖ ജ്വല്ലറിയിൽ നിന്ന് സ്വർണം വാങ്ങി മൊബൈൽ ആപ്പ് വഴി പണം നൽകിയെന്ന് പറഞ്ഞ് പ്രതി വ്യാപാരിയെ കബളിപ്പിച്ച് മുങ്ങുകയായിരുന്നു. 2021 നവംബർ ഒന്നിനാണ് പ്രതി വേങ്ങരയിലെ ജ്വല്ലറിയിൽ എത്തി 40 പവൻ സ്വർണാഭരണം വാങ്ങിയത്.

ബിൽ തുക 15 ലക്ഷം രൂപ മൊബെൽ ആപ്പ് വഴി അയച്ചിട്ടുണ്ടെന്നും അക്കൗണ്ടിൽ കയറിയിട്ടുണ്ടെന്നും പറഞ്ഞാണ് കബളിപ്പിച്ചത്. നിർധനരായ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയപ്പിക്കുന്നതിന് ചാരിറ്റി സംരംഭത്തിനാണ് ആഭരണമെന്ന് പ്രതി ജ്വല്ലറിക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ജ്വല്ലറി മാനേജ്‌മെന്റുമായി അടുപ്പമുള്ള കുഴിമണ്ണയിലെ സുഹൃത്തിനെക്കൊണ്ട് വേങ്ങരയിലേക്ക് വിളിച്ച് പരിചയപ്പെടുത്തുന്നതിനും ഇയാൾ ശ്രമിച്ചിരുന്നു. നെറ്റ്‍വർക്ക് പ്രശ്‌നമുണ്ടെന്നും ഇന്റർനെറ്റ് ശരിയായാൽ ഉടൻ പണം അക്കൗണ്ടിൽ ലഭിക്കുമെന്നും തെറ്റിദ്ധരിപ്പിച്ച ശേഷമാണ് പ്രതി സ്വർണവുമായി മുങ്ങിയത്.

എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെ ഉടമകൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. സംഭവത്തിന് ശേഷം ആറു മാസത്തോളമായി പ്രതി ദില്ലിയിലും മറ്റും ഒളിവിൽ കഴിയുകയായിരുന്നു. നാട്ടിലെത്തിയതായുള്ള രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മഞ്ചേരിയിലെ തിയേറ്ററിൽനിന്ന് ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. വേങ്ങര സ്റ്റേഷൻ ഓഫീസർ മുഹമ്മദ് ഹനീഫ, മലപ്പുറം ഡാൻസ്ഫ് ടീം അംഗങ്ങളായ സിറാജുദ്ദീൻ, ഷഹേഷ്, വേങ്ങര എസ് ഐ രാധാകൃഷ്ണൻ, എ എസ് ഐമാരായ അശോകൻ, മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.  മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മുഖ്യമന്ത്രി പോകുന്ന വഴിയില്‍ കറുത്ത മാസ്കിനും വിലക്ക് ; മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം
കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം