
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാർക്കിടയിൽ വീണ്ടും കൊവിഡ് പടരുന്നു. രണ്ട് എസ്ഐമാർ ഉൾപ്പെടെ 25 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. പേരൂർക്കട സ്‌റ്റേഷനിൽ മാത്രം 12 പേർക്കും സിറ്റി സ്പെഷ്യൽ ബ്രാഞ്ചിലെ 7 പേർക്കും, കന്റോൺമെന്റ് സ്റ്റേഷനിലെ 6 പേർക്കും കൊവിഡ് ബാധിച്ചു. കൊവിഡ് മുന്നണിപ്പോരാളികൾക്ക് വീണ്ടും രോഗബാധയുണ്ടാകുന്നത് തിരിച്ചടിയാകുകയാണ്.
ലോക് ഡൗൺ നിയന്ത്രണ ലംഘനം: കർശന നടപടിയെന്ന് കോഴിക്കോട് സിറ്റി പൊലീസ്
കോഴിക്കോട്: ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് സിറ്റി പൊലീസ്. നിയന്ത്രണങ്ങൾ ലംഘിച്ച് കൂടുതൽ വാഹനങ്ങൾ റോഡിൽ ഇറക്കുന്നതും കടകൾ തുറക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവർക്കെതിരെ നടപടി എടുക്കാൻ ഡെപ്യൂട്ടി കമ്മീഷണർ, അസിസ്റ്റന്റ് കമ്മീഷണർമാർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന വ്യാപകമാക്കി. നിയമം ലംഘിക്കുന്നവരുടെ വാഹനം പിടിച്ചെടുക്കുമെന്നും പൊലീസ് അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam