ആദ്യം കണ്ടത് ചൂണ്ടയിടാൻ പോയവർ; ചാലിയാറിൻ്റെ തീരത്ത് തലയോട്ടിയും അസ്ഥികളും; ചൂരൽമല ദുരന്തത്തിൽ കാണാതായ ആളുടേത്?

Published : Nov 16, 2024, 08:39 PM IST
ആദ്യം കണ്ടത് ചൂണ്ടയിടാൻ പോയവർ; ചാലിയാറിൻ്റെ തീരത്ത് തലയോട്ടിയും അസ്ഥികളും; ചൂരൽമല ദുരന്തത്തിൽ കാണാതായ ആളുടേത്?

Synopsis

പെരുമണ്ണ പാറമ്മലിനു സമീപം ചാലിയാർ പുഴയുടെ ചുങ്കപള്ളി കടവിൽ മനുഷ്യൻ്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് പെരുമണ്ണ പാറമ്മലിനു സമീപം ചാലിയാർ പുഴയുടെ ചുങ്കപള്ളി കടവിൽ മനുഷ്യൻ്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ഇന്ന് സന്ധ്യയോടെ പുഴയിൽ ചൂണ്ടയിട്ട് മത്സ്യം പിടിക്കാൻ പോയ ആളാണ് ഇത് ആദ്യം കണ്ടത്. തുടർന്ന് പന്തീരാങ്കാവ് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് പ്രാദേശിക നീന്തൽ വിദഗ്ധരുടെ സഹായത്തോടെ തലയോട്ടിയും അസ്ഥികളും കരക്കെത്തിച്ചു.

ചൂരൽ മലയിലെ ഉരുൾപൊട്ടലിൽ ഒഴുകി എത്തിയതായിരിക്കും തലയോട്ടിയും അസ്ഥിയും എന്നാണ് പോലീസിന്റെ നിഗമനം. നടപടികൾ പൂർത്തിയാക്കിയ ശേഷം തലയോട്ടിയും അസ്ഥികളും മെഡിക്കൽ കോളേജിലേക്ക് മാറ്റി. മുൻപും ചാലിയാറിന്റെ പലഭാഗങ്ങളിൽ നിന്നും മൃതദേഹങ്ങളും മൃതദേഹ അവശിഷ്ടങ്ങളും അസ്ഥികൂടങ്ങളും ലഭിച്ചിരുന്നു. ഇതെല്ലാം വയനാട് ചൂരൽമല ദുരന്തത്തിൽ ഒഴുകി എത്തിയിരുന്നതാണെന്ന് അന്നുതന്നെ തെളിഞ്ഞിരുന്നു.

PREV
click me!

Recommended Stories

പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു; മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി
ഒരു വിളി മതി സ്കൂട്ടറിലെത്തും, ഇത്തവണയെത്തിയത് എക്സൈസ്, വാതിൽ തുറക്കാതെ പ്രതി, വാതിൽ പൊളിച്ച് പ്രതിയെ പൊക്കി