
തിരുവനന്തപുരം: തിരുവനന്തപുരത്ത് ദേശീയപാതയില്‍ ഉണ്ടായ അപകടത്തില്‍ റിട്ട. അധ്യാപിക മരിച്ചതിന് പിന്നാലെ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകളും മരണപ്പെട്ടു. വഞ്ചിയൂര്‍ ഹോളി ഏഞ്ചല്‍സ് സ്കൂളിലെ റിട്ട. അധ്യാപികയായ അനയറ മണ്ണാവിളാകം ശ്രീനിലയത്തില്‍ തങ്കമണി അശോക്, ശ്രീജ(23) എന്നിവരാണ് മരിച്ചത്.
ബൈപാസില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാറിടിച്ചാണ് അപകടം നടന്നത്. കഴിഞ്ഞ നാലാം തീയതി ആനയറ സ്വകാര്യ ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം നടന്നത്. ക്ഷേത്ര ദര്‍ശനം കടന്ന് മടങ്ങവെയാണ് ഇരുവരെയും കാറിടിച്ചത്.
തങ്കമ്മണി അപടകസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീജ ഇന്നലെ മരണത്തിന് കീഴടങ്ങി. നാഗര്‍ കോവിലില്‍ ആര്‍ഐഐടിയിലെ അവസാന വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിയായിരുന്നു ശ്രീജ.
മദ്യപിച്ച ലക്കുകെട്ട അഞ്ചംഗ സംഘമാണ് കാറിലുണ്ടായിരുന്നതെന്നും ഡ്രൈവറടക്കം മദ്യപിച്ചിരുന്നവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അപകടത്തില്‍പ്പെട്ട കാറിന് പകരം മറ്റൊരു കാര്‍ ഹാജരാക്കി പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നും അപകടം നടന്ന പ്രദേശത്തെ സിസിടിവികള്‍ പരിശോധിച്ച് വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു. സംഭവത്തില്‍ ശ്രീജയുടെ പിതാവ് അശോകന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam