പൊങ്കാലയ്ക്ക് പോകാനിറങ്ങിയ അമ്മയും മകളും കെഎസ്ആർടിസി ബസിടിച്ച് മരിച്ചു

Published : Feb 20, 2019, 11:48 AM ISTUpdated : Feb 20, 2019, 05:20 PM IST
പൊങ്കാലയ്ക്ക് പോകാനിറങ്ങിയ അമ്മയും മകളും കെഎസ്ആർടിസി ബസിടിച്ച് മരിച്ചു

Synopsis

ചെമ്മാൻമുക്ക് ഭാരതരാജ്ഞി പളളിക്കുസമീപം രാവിലെ ആറരയോടെയായിരുന്നു അപകടം. കുളത്തൂപ്പുഴ- കൊല്ലം വേണാട് ബസ്സാണ് ഇടിച്ചത്

കൊല്ലം:  ആറ്റുകാൽ പൊങ്കാലയ്ക്ക് പോകുന്നതിനായി ഇരുചക്രവാഹനത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് പോയ അമ്മയും മകളും കെഎസ്ആർടിസി ബസിടിച്ചു മരിച്ചു. ഇന്ന് പുലർച്ചേ ആറു മണിയോടെ കൊല്ലം കർബല ഇംഗ്ഷനിൽ ചെമ്മാം മുക്കിനുമിടയിൽ ഭാരത രാഞ്ജി പബ്ളിക്കിന് മുന്നിലായിരുന്നു അപകടം.  കൊല്ലം ആശ്രാമം കാവടിപ്പുറം നഗർ സ്വദേശിനി ജലജയും മകൾ ആര്യയുമാണ് മരിച്ചത്. 

ആതിര ഓടിച്ച സ്കൂട്ടറിന് പിറകേ കെ.എസ്.ആർ.ടി.സി. ബസ്സ് ഇടിക്കുകയായിരുന്നു. ജലജ സംഭവം നടന്ന ഉടനെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മകളെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെമ്മാൻമുക്ക് ഭാരതരാജ്ഞി പളളിക്ക് സമീപം രാവിലെ ആറരയോടെയായിരുന്നു അപകടം. കുളത്തൂപ്പുഴ- കൊല്ലം വേണാട് ബസ്സാണ് ഇടിച്ചത്. 


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുല്ലപ്പെരിയാർ: ബലക്ഷയം നിർണ്ണയത്തിനായി വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധന ഇന്ന് തുടങ്ങും
സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്