
മലപ്പുറം: മലപ്പുറം കല്‍പകഞ്ചേരിയില്‍ അമ്മയെയും ഒന്നും നാലും വയസായ രണ്ട് പെണ്‍മക്കളെയും മരിച്ചനിലയില്‍ കണ്ടെത്തി. സഫ്‍വ, മക്കളായ ഫാത്തിമ മര്‍സീഹ (4), മറിയം (1) എന്നിവരാണ് മരിച്ചത്. സഫ്‍വയുടെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയിലാണ് മൂന്നുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. 26 വയസുള്ള സഫ്‍വ തൂങ്ങിമരിച്ച നിലയിലായിരുന്നു.
കല്‍പകഞ്ചേരി ചെട്ടിയാന്‍ കിണറിലുള്ള ഭര്‍തൃവീട്ടിലായിരുന്നു സംഭവം. ഭര്‍ത്താവാണ് വിവരം നാട്ടുകാരെ അറിയിച്ചത്. എന്നാല്‍ താന്‍ ഇന്നലെ മറ്റൊരു മുറിയിലായിരുന്നു കിടന്നതെന്നും പുലര്‍ച്ചെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്നുമാണ് ഭര്‍ത്താവ് റഷീദലി പറയുന്നത്. താനൂര്‍ ഡി വൈ എസ്‍ പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.