
അമ്പലപ്പുഴ: ഇടിമിന്നലില്‍ മോട്ടർ കത്തി നശിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡയാലിസിസ് പ്ലാന്റിൽ സ്ഥാപിച്ചിരുന്ന ജലശുചികരണ മോട്ടറാണ് കത്തി നശിച്ചത്. ഇന്നലെ വൈകുന്നേരം 5.30 ഓടെ ഉണ്ടായ ഇടിമിന്നലിൽ വൈദ്യുത ലൈനിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാകുകയും മോട്ടറിൽ തീ പിടിയ്ക്കുകയുമായിരുന്നു.
തീപിടിച്ചുണ്ടായ സ്ഫോടനം ശബ്ദം കേട്ട് പരിഭ്രാന്തരായ ജീവനക്കാർ എയ്ഡ് പോലീസിൽ വിവരം അറിയിച്ചു. ഉടൻ തന്നെ എസ്ഐ ചിത്തരജ്ഞരൻ, എ എസ് ഐ.അജയൻ, സി വിൽ പോലീസ് ഓഫീസർ ,ജോബി, സുരക്ഷാ ജീവനക്കാരനായ അനിൽ കുമാർ എന്നിവർ സംഭവ സ്ഥലത്തെത്തി അഗ്നിശമന ഉപകരണം ഉപയോഗിച്ച് കൊണ്ട് തീ അണച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam