ലോക്ക് ഡൗണില്‍ ആളും കോളുമില്ല; നിശബ്‍ദമായി മൂന്നാര്‍

By Web TeamFirst Published May 4, 2020, 10:32 PM IST
Highlights

ജില്ലയെ ഓറഞ്ച് സോണാക്കി സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും കനത്ത ജാഗ്രതയിലാണ് മൂന്നാര്‍ ടൗണും പരിസരവും

മൂന്നാര്‍: കൊവിഡ് 19 ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ആളനക്കമില്ലാതെ മൂന്നാര്‍ ടൗണ്‍. കൊവിഡ് നിരീക്ഷണത്തിലുള്ള 23 പേരുടെ പരിശോധന ഫലമാണ് ലഭിക്കാനുള്ളത്. ഇവരുടെ ഫലങ്ങള്‍ നെഗറ്റീവായാല്‍ മൂന്നാര്‍ ഹോട്ട് സ്‌പോട്ടില്‍ നിന്ന് മാറുമെന്നാണ് സൂചന. ഇതോടെ ജനജീവിതം നിയന്ത്രങ്ങളോടെ സാധാരണ നിലയിലേക്ക് മാറും.

ജില്ലയെ ഓറഞ്ച് സോണാക്കി സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും കനത്ത ജാഗ്രതയിലാണ് മൂന്നാര്‍ ടൗണും പരിസരവും. ടൗണിലെ തിരക്ക് ഒഴിവാക്കാന്‍ ഇക്കാനഗര്‍, പഴയമൂന്നാര്‍, മാര്‍ത്തോമ റിക്രിയേഷന്‍ സെന്റര്‍ എന്നിവിടങ്ങളില്‍ പച്ചക്കറിയടക്കമുള്ള ആവശ്യസാധനങ്ങളുടെ സ്ഥാപനങ്ങള്‍ തുറന്നെങ്കിലും വളരെ ചുരുക്കം ചിലര്‍ മാത്രമാണ് എത്തിയത്. എസ്റ്റേറ്റ് മേഖലകളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ മൂന്നാര്‍ ടൗണിലെത്തിയവരെ പൊലീസ് ഇടപ്പെട്ട് മടക്കി അയച്ചു. 

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മൂന്നാറിലേക്കും മൂന്നാറില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്കും പോകേണ്ടവര്‍ ക്യത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നോര്‍ക്ക വഴി പേര് രജിസ്റ്റര്‍ ചെയ്തശേഷം ലഭിക്കുന്ന പാസ് ഉപയോഗിച്ച് കൊവിഡ് 19 എന്ന വെബ്‌‌സൈറ്റില്‍ കയറി ഈ പാസ് വാങ്ങിയാല്‍ മാത്രമേ മടങ്ങിവരവ് വേഗത്തിലാക്കാന്‍ കഴിയുകയുള്ളുവെന്ന് അദേഹം പറഞ്ഞു. 

click me!