
ഇടുക്കി: മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ പൂന്തോട്ട നിര്‍മ്മാണവുമായി മൂന്നാര്‍ ഗ്രാമപഞ്ചായത്ത്. മൂന്നാര്‍ ഇക്കാനഗറിലാണ് സ്ഥിരമായി മാലിന്യം നിക്ഷേപിച്ചിരുന്ന സ്ഥലം വ്യത്തിയാക്കി പൂന്തോട്ടം നിര്‍മ്മിച്ചിട്ടുള്ളത്. മാലിന്യം നിക്ഷേപിക്കരുതെന്നാവര്‍ത്തിച്ചിട്ടും മാലിന്യം വലിച്ചെറിയുന്ന ചിലരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണതോതില്‍ വിലക്കിട്ട് പഞ്ചായത്തിന്റെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടാണ് പൂന്തോട്ട നിര്‍മ്മാണം നടത്തിയിട്ടുള്ളത്.
മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെയും നെസ്ലെ സി എസ് ആറിന്റെ ഭാഗമായുള്ള റീ സിറ്റിയുടെയും, സ്ത്രീമുക്തി സംഘടനയുടെയും സഹായത്തോടെ മൂന്നാര്‍ പഞ്ചായത്തില്‍ നടപ്പിലാക്കി വരുന്ന ഹില്‍ദാരി പദ്ധതിയുടെയും ബി ആര്‍ സി എസിന്റെയും നേതൃത്വത്തിലാണ് പൂന്തോട്ടം നിര്‍മ്മിച്ചിട്ടുള്ളത്. മൂന്നാര്‍ എഞ്ചിനീയറിംങ്ങ് കോളേജ് വിദ്യാര്‍ത്ഥികള്‍, യു എന്‍ ഡി പി ഹരിത കര്‍മ്മ സേനാംഗങ്ങള്‍ മ്യൂസ് സംഘടന തുടങ്ങിയവര്‍ ഉദ്യമത്തില്‍ പങ്ക് ചേര്‍ന്നു.പ്രവര്‍ത്തനത്തിലൂടെ സ്ഥിരമായി നടക്കുന്ന മാലിന്യ നിക്ഷേപത്തിന് തടയിടാനാകുമെന്നാണ് പഞ്ചായത്തിന്റെ പ്രതീക്ഷ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam