ഇടമലകുടിയില്‍ സഹായ ഹസ്തവുമായി മൂന്നാര്‍ ജനമൈത്രി പോലീസ്; ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്തു

Published : Sep 11, 2018, 08:22 PM ISTUpdated : Sep 19, 2018, 09:23 AM IST
ഇടമലകുടിയില്‍ സഹായ ഹസ്തവുമായി മൂന്നാര്‍ ജനമൈത്രി പോലീസ്; ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്തു

Synopsis

പരപ്പയാര്‍ കുടിയിലെ നൂറോളം കുടുംബങ്ങള്‍ക്കാണ് സഹായകിറ്റുകള്‍ നല്‍കിയത്. കുടുംബാംഗങ്ങള്‍ക്കുള്ള വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയടങ്ങിയ കിറ്റുകളാണ് നല്‍കിയത്. രാജമല പെട്ടിമുടിയില്‍ നടന്ന ചടങ്ങില്‍ കിറ്റുകളുടെ വിതരണോത്ഘാടനം മൂന്നാര്‍ ഡി.വൈ.എസ്.പി  ഡി.എസ് സുനീഷ് ബാബു നിര്‍വ്വഹിച്ചു.

ഇടുക്കി: കേരളത്തിലെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലകുടിയില്‍ സഹായ ഹസ്തവുമായി മൂന്നാര്‍ ജനമൈത്രി പോലീസ്. പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി കേരള പോലീസ് അസോസിയേഷന്റെയും പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍  ജില്ലാ കമ്മറ്റിയുടെയും മൂന്നാര്‍ ജനമൈത്രി പോലീന്റെയും  സഹകരണത്തോടെ ഇടമലക്കുടി പഞ്ചായത്തിലെ പരപ്പയാര്‍ നിവാസകള്‍ക്ക് ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്തു. 

പരപ്പയാര്‍ കുടിയിലെ നൂറോളം കുടുംബങ്ങള്‍ക്കാണ് സഹായകിറ്റുകള്‍ നല്‍കിയത്. കുടുംബാംഗങ്ങള്‍ക്കുള്ള വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയടങ്ങിയ കിറ്റുകളാണ് നല്‍കിയത്. രാജമല പെട്ടിമുടിയില്‍ നടന്ന ചടങ്ങില്‍ കിറ്റുകളുടെ വിതരണോത്ഘാടനം മൂന്നാര്‍ ഡി.വൈ.എസ്.പി  ഡി.എസ് സുനീഷ് ബാബു നിര്‍വ്വഹിച്ചു. പ്രളയത്തെ തുടര്‍ന്ന് ഇടമലകുടി പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കേണ്ടി വന്ന പരപ്പയാര്‍കുടി നിവാസികള്‍ക്ക് പോലീസ് വിഭാഗത്തിന്റെ സഹായം ഏറെ പ്രയോജനപ്രദമായി. 

വരും ദിവസങ്ങളില്‍ മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനുമാണ് മൂന്നാര്‍ ജനമൈത്രി പോലീസിന്റെ തീരുമാനം. സന്നദ്ധ സേവന രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളാണ് മൂന്നാര്‍ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ഇടമലക്കുടിയില്‍ തുടര്‍ച്ചയായി നടന്നു വരുന്നത്. സി ഐ മാരായ എന്‍ ജി ശ്രീമോന്‍, സാം ജോസ്, ട്രൈബല്‍ ഇന്റിലിജന്‍സ് ഉദ്യോഗസ്ഥരായ എ എം ഫക്രുദീന്‍, വി കെ മധു, എ ബി  ഖദീജ, കെ എം ലൈജാമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി
വിമതന്‍റെ മുന്നിൽ മുട്ടുമടക്കി പാർട്ടി, ബെസ്റ്റ് ടൈം! ഇനി പഞ്ചായത്ത് ഭരിക്കും ജിതിൻ പല്ലാട്ട്; തിരുവമ്പാടിയിൽ കോൺഗ്രസിന് വലിയ ആശ്വാസം