
മൂന്നാര്‍: ദാഹിച്ച് വലയുന്നവര്‍ക്ക് കുടിവെള്ളമെത്തിച്ച് മൂന്നാറിലെ മൂന്നാര്‍ വോയ്‌സ് എന്ന സംഘന. ടൗണിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കുമാണ് സൗജന്യമായി കുടിവെള്ളം നല്‍കുന്നത്.
തെക്കിന്റെ കാശ്മീരില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി വേനല്‍ കടുക്കുകയാണ്. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളും ഓട്ടോ ടാക്‌സി തൊഴിലാളികളും കുടിവെള്ളത്തിനായി കുപ്പിവെള്ളത്തെയാണ് ആശ്രയിക്കുന്നത്. ഒരു ദിവസം രണ്ടും മൂന്നും ലിറ്റര്‍ കുപ്പികളാണ് പലരും കച്ചവടസ്ഥാപനങ്ങളില്‍ നിന്നും വാങ്ങുന്നത്. ഇത് പണനഷ്ടത്തോടൊപ്പം മൂന്നാര്‍ ടൗണില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കുന്നുകൂടുന്നതിനും ഇടയാക്കുന്നു.
ഇത്തരം സാഹചര്യത്തിലാണ് മൂന്നാര്‍ വോയ്‌സ് എന്ന സംഘടന സൗജന്യമായി കുടിവെള്ളമെന്ന പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. മൂന്നാര്‍ എച്ച്പി പമ്പിന് സമീപത്തെത്തുന്നവര്‍ക്ക് അവിടെ സ്ഥാപിച്ചിരിക്കുന്ന കന്നാസില്‍ നിന്നും വെള്ളം വേണ്ടുവോളം കുടിക്കാം.
പണം നല്‍കേണ്ടതുമില്ല. അംഗങ്ങളായ ജാന്‍സന്‍ ക്ലെമന്റ് , ബിനീഷ് ആന്റണി, ജി മോഹന്‍ കുമാര്‍, റെജി നൈനാന്‍, മഹാരാജ, വിശ്വനാഥന്‍, ഇന്ത്യന്‍ ബേക്കറി സാജു, ജൂഡ്‌സണ്‍ പിന്‍ഹീറോ, പ്രസിഡന്റ് മുഹമ്മദ്ദ് ഹാരൂണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam