
മലപ്പുറം: തിരൂരില്‍ തകരാറുകള്‍ പരിഹരിക്കാതെ നിരത്തിലിറങ്ങിയ സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വിദ്യാര്‍ത്ഥികളുടെ സുരക്ഷിതയാത്ര ഉറപ്പുവരുത്താന്‍ സ്‌കൂള്‍ ബസുകളില്‍ മിന്നല്‍ പരിശോധന നടത്തി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. എന്‍ഫോഴ്‌സ്‌മെന്റ് എംവി ഐടി അനുപ് മോഹന്റെ നേതൃത്വത്തിലാണ് തിരൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ആദ്യഘട്ടത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്. സ്‌കൂളുകളില്‍ നേരിട്ട് എത്തിയാണ് ഓരോ വാഹനവും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്.
പരിശോധനയില്‍ സ്പീഡ് ഗവര്‍ണര്‍ ഇല്ലാതെയും, ഹാന്‍ഡ് ബ്രേക്കിനും ബ്രേക്കിനും എയര്‍ ബ്രേക്കിനും തകരാര്‍ കണ്ടെത്തിയ ആറ് സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കി. വരും ദിവസങ്ങളില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളിലെത്തി പരിശോധന കര്‍ശനമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എംവിഐടി അനൂപ് മോഹന്‍, എഎംവിഐമാരായ വി രാജേഷ്, പി കെ മനോഹരന്‍, എം സലീഷ് എന്നിവരുടെ നേതൃത്വത്തിലാണ് സ്‌കൂളുകളിലെത്തി പരിശോധന നടത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam