മദ്യലഹരിയിൽ സ്കൂൾ ബസ് ഓട്ടം, ചെന്നുപെട്ടത് എംവിഡിയുടെ മുന്നിൽ; എട്ടിൻ്റെ പണിയായി! 

Published : Jul 15, 2023, 09:44 PM ISTUpdated : Jul 19, 2023, 11:34 PM IST
മദ്യലഹരിയിൽ സ്കൂൾ ബസ് ഓട്ടം, ചെന്നുപെട്ടത് എംവിഡിയുടെ മുന്നിൽ; എട്ടിൻ്റെ പണിയായി! 

Synopsis

ചേർപ്പ് തൃശൂർ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 2 ഡ്രൈവർമാരെ പിടികൂടിയത്

തൃശൂർ: മദ്യപിച്ച് സ്കൂൾ വാഹനമോടിച്ച രണ്ട് ഡ്രൈവർമാർ തൃശൂരിൽ പിടിയിലായി. ചേർപ്പ് തൃശൂർ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 2 ഡ്രൈവർമാരെ പിടികൂടിയത്.
ഇന്നലെ രാവിലെയായിരുന്നു പരിശോധന. ഡ്രൈവർമാർ മദ്യപിച്ചിട്ടുണ്ടന്ന് തെളിഞ്ഞതിനെ തുടർന്ന് കുട്ടികളെ സ്കൂളുകളിൽ എത്തിക്കുന്ന ചുമതല അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ അരുൺ സി സുരേന്ദ്രൻ ഏറ്റെടുത്തു. പിടിയിലായ 2 ഡ്രൈവർമാരുടെയും ഡ്രൈവിങ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തെന്ന് എം വി ഡി അറിയിച്ചു.

നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കുമായി 17 വയസുകാരന്‍; വാഹന ഉടമയായ സഹോദരന് 34,000 രൂപ പിഴ

സ്കൂൾ കുട്ടികൾക്കടക്കം ലഹരി വിൽക്കുന്നുവെന്നാരോപണം; നാട്ടുകാർ സംഘടിച്ചെത്തി കട അടിച്ചുതകർത്തു

അതേസമയം കണ്ണൂർ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ലഹരി വിൽപനയാരോപിച്ച് യുവാവിന്റെ കട നാട്ടുകാർ അടിച്ചു തകർത്തു എന്നതാണ്. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. മഹാദേവ ഗ്രാമത്തിലെ മുരളിയുടെ കടയിലായിരുന്നു ലഹരി വിൽപ്പന. പല തവണ എക്സൈസ് ഇവിടെ നിന്ന് ലഹരി പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് നാട്ടുകാർ സംഘടിച്ച് പലചരക്കുകട അടിച്ചുതകർത്തത്. സാധനങ്ങൾ എടുത്ത് പുറത്തിട്ട്,കടയ്ക്ക് താഴിട്ടു. സ്കൂൾ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ കടയിൽ ലഹരി വസ്തുക്കൾ വിൽക്കുന്നുവെന്ന് വ്യാപക പരാതിയുണ്ടായിരുന്നു. നഗരസഭയും പൊലീസും എക്സൈസും നിരവധി തവണ ഇവിടെ നിന്ന് ലഹരി വസ്തുക്കളും പിടികൂടി. കട പൂട്ടിക്കാൻ എക്സൈസ് നഗരസഭയ്ക്ക് നോട്ടീസും നൽകിയിരുന്നു. പിടികൂടിയപ്പോഴെല്ലാം കുറഞ്ഞ തുക പിഴയടച്ച് കടയുടമ തടിയൂരി. പ്രദേശത്തെ പൊതുപ്രവർത്തകരും കട ഉടമയ്ക്ക് പല തവണ മുന്നറിയിപ്പും നൽകി. എന്നാൽ കഴിഞ്ഞ ദിവസവും എക്സൈസ് പരിശോധനയിൽ കടയിൽ നിന്ന് ലഹരി വസ്തുക്കൾ പിടികൂടി. ഇതോടെയാണ് നാട്ടുകാർ സംഘടിച്ചത്. പല കടകളിലും സമാനരീതിയിൽ ലഹരി വിൽപ്പനയുണ്ടെന്നും നിയമത്തിലെ പരിമിതി കാരണം കച്ചവടക്കാർ രക്ഷപ്പെടുകയാണെന്നും നാട്ടുകാർ പറയുന്നു.

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം
കള്ളക്കഥ കോടതിയിൽ തകർന്നു; തന്നെ പിന്തുണച്ചവർക്ക് നന്ദി: ദിലീപ്