ഓവർടേക്കിനിടെ അസിസ്റ്റന്‍റ് കളക്ടറുടെ കാറിന്‍റെ കണ്ണാടി തകർത്തു, ബസ് ഡ്രൈവർക്കും ഉടമയ്ക്കും വേറിട്ട ശിക്ഷ

Published : Jun 06, 2023, 02:18 PM ISTUpdated : Jun 06, 2023, 02:24 PM IST
ഓവർടേക്കിനിടെ അസിസ്റ്റന്‍റ് കളക്ടറുടെ കാറിന്‍റെ കണ്ണാടി തകർത്തു, ബസ് ഡ്രൈവർക്കും ഉടമയ്ക്കും വേറിട്ട ശിക്ഷ

Synopsis

എറണാകുളം അസിസ്റ്റന്റ് കളക്ടർ ഹർഷിൽ ആർ. മീണയുടെ കാറിന്‍റെ കണ്ണാടി ഇടിച്ചു തകർത്ത സ്വകാര്യ ബസിന്റെ ഡ്രൈവർക്കും ഉടമയ്ക്കുമാണ് വായനാ ശിക്ഷ ലഭിച്ചത്.

കാക്കനാട്: അശ്രദ്ധമായി വാഹനമോടിച്ച സ്വകാര്യ ബസ് ജീവനക്കാരനും ഉടമയ്ക്കും വേറിട്ട ശിക്ഷയുമായി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്‍റ്. കൊച്ചി കാക്കനാട്ടാണ് സംഭവം. എറണാകുളം അസിസ്റ്റന്റ് കളക്ടർ ഹർഷിൽ ആർ. മീണയുടെ കാറിന്‍റെ കണ്ണാടി ഇടിച്ചു തകർത്ത സ്വകാര്യ ബസിന്റെ ഡ്രൈവർക്കും ഉടമയ്ക്കുമാണ് വായനാ ശിക്ഷ ലഭിച്ചത്. മോട്ടോര്‍ വാഹന നിയമങ്ങളേക്കുറിച്ചുള്ള കഥയിലെ കാര്യമെന്ന ബുക്കാണ് ഇരുവര്‍ക്കും വായിക്കാനായി നല്‍കിയത്. 

വരാപ്പുഴ ഭാഗത്ത് നിന്ന് വന്ന സ്വകാര്യ ബസ്  ഇടപ്പള്ളിയില്‍ വച്ചാണ് അസിസ്റ്റന്‍റ് കളക്ടറുടെ വാഹനത്തിന്‍റെ കണ്ണാടി ഇടിച്ച് തകര്‍ത്തത്.  ബസിന്‍റെ ഹോണടി കേട്ട് ആ മീണയുടെ ഡ്രൈവര്‍ കാര്‍ ഒതുക്കിയെങ്കിലും ഓവര്‍ ടേക്ക് ചെയ്യുന്നതിനിടയിലാണ് കാറിന്‍റെ മിറര്‍ തകര്‍ന്നത്. കാറിന്‍റെ വലതുവശത്തെ കണ്ണാടിയാണ് ബസിടിച്ച് തകര്‍ത്തത്. സംഭവത്തില്‍ സ്വകാര്യ ബസ് ഉടമയേയും ഡ്രൈവറേയും ആര്‍ടിഒ ഓഫീസിലേക്ക് വിളിപ്പിക്കുകയായിരുന്നു.

റോഡ് ഗതാഗത നിയമങ്ങളേക്കുറിച്ച് കഥാരൂപത്തില്‍ വിശദമാക്കുന്ന കഥയിലെ കാര്യം എന്ന ബുക്ക് ഓഫീസിലിരുത്തി ഇരുവരേക്കൊണ്ടും വായിപ്പിച്ച ശേഷം ഇവരെ താക്കീത് നല്‍കി മടക്കി അയക്കുകയായിരുന്നു. വിരമിച്ച ജോയിന്‍റ് ആര്‍ടിഒ ജി ആദര്‍ശ്കുമാറിന്‍റേതാണ് കഥയിലെ കാര്യമെന്ന ബുക്ക്. 


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ