തീ തുപ്പുന്ന ബൈക്കിൽ അഭ്യാസം; യുവാവിന് 'പണി കൊടുത്ത്' എംവിഡി, ലൈസൻസും ആര്‍സിയും 6 മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു

Published : Jul 11, 2024, 12:50 PM ISTUpdated : Jul 11, 2024, 12:53 PM IST
തീ തുപ്പുന്ന ബൈക്കിൽ അഭ്യാസം; യുവാവിന് 'പണി കൊടുത്ത്' എംവിഡി, ലൈസൻസും ആര്‍സിയും 6 മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു

Synopsis

കൊച്ചി ന​ഗരത്തിലൂടെ തീ തുപ്പുന്ന ബൈക്ക് ഓടിച്ച തിരുവനന്തപുരം സ്വദേശി കിരണിനെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തത്. 

കൊച്ചി: കൊച്ചിയില്‍ തീ തുപ്പുന്ന ബൈക്കുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിന്‍റെ ലൈസൻസും വാഹന രജിസ്ട്രേഷനും 6 മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. കൊച്ചി ന​ഗരത്തിലൂടെ തീ തുപ്പുന്ന ബൈക്ക് ഓടിച്ച തിരുവനന്തപുരം സ്വദേശി കിരണിനെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തത്. 

തിരുവനന്തപുരം സ്വദേശിയായ യുവാവ് ഇടപ്പള്ളി കളമശേരി റോഡില്‍ പുകക്കുഴലില്‍ നിന്ന് തീ ഉയരുന്ന ബൈക്കില്‍ യാത്ര ചെയ്തതിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്. പിന്നാലെ വന്ന കാർ യാത്രക്കാരനായ കൊച്ചി സ്വദേശിയാണ് ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വാഹനം തിരിച്ചറിഞ്ഞ മോട്ടോര്‍ വാഹന വകുപ്പ് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ യുവാവ് ചെന്നൈയില്‍ വിദ്യാര്‍ത്ഥിയാണ്.

യുവാവിന്‍റെ പിതാവിന്‍റെ പേരിലാണ് വാഹനത്തിന്‍റെ രജിസ്ട്രേഷന്‍. അതിനാല്‍ യുവാവിന്‍റെ പിതാവിനോടും ഹാജരാകാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. അപകടം ക്ഷണിച്ച് വരുത്തുന്നതാണ് ഇത്തരത്തിലുള്ള യാത്രകളെന്നും നടപടികൾ സ്വീകരിക്കുമെന്നും മോട്ടോർ വാഹനവകുപ്പ് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി