
തൃശൂര്‍: ടോള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ നാട്ടികയിലെ ടോള്‍പ്ലാസയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ട് പണിമുടക്കിയത് ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുത്തി. ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഗുരുവായൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന മറ്റ് ബസുകളും നിര്‍ത്തിയിട്ട് യാത്രക്കാരെ ഇറക്കിവിട്ടതോടെ ജനം പെരുവഴിയിലായി.
തിങ്കള്‍ രാവിലെ എട്ടിനാണ് ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ ടോള്‍ പ്ലാസയിലെ വിവിധ പാതകളില്‍ നിര്‍ത്തിയിട്ടത്. ഈ ബസുകള്‍ ടോള്‍ നല്‍കിയിരുന്നില്ല. സര്‍വീസ് റോഡിലൂടെ മാത്രമേ ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി ബസുകള്‍ സര്‍വീസ് നടത്താന്‍ പാടുള്ളൂ. കെ.എസ്.ആര്‍.ടി.സിയുടെ മിന്നല്‍, ഡീലക്‌സ്, സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ക്കാണ് ദേശീയ പാതയിലെ ആറുവരിപ്പാതയിലൂടെ സര്‍വീസ് നടത്താന്‍ അനുമതിയുള്ളത്. എന്നാല്‍ നാട്ടിക ടോള്‍പ്ലാസയില്‍ സര്‍വീസ് റോഡില്ല. അതുകൊണ്ടുതന്നെ ടോള്‍ കൊടുക്കില്ലെന്ന നിലപാടിലാണ് ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍. എന്നാല്‍. 23 മുതല്‍ ടോള്‍ പിരിക്കുമെന്നും അതിനു മുമ്പേ ബസുടമകളോട് ടോള്‍ പ്ലാസയില്‍ എത്തണമെന്നും പറഞ്ഞിരുന്നതായി ടോള്‍ കമ്പനി അധികൃതര്‍ പറഞ്ഞു.
സര്‍വീസ് റോഡ് പണിതിട്ടു മതി ടോള്‍ പിരിക്കാന്‍ എന്ന നിലപാടില്‍ ബസുടമകളും ഉറച്ചുനിന്നു. ഈ ആവശ്യവുമായി ഇന്നലെ ടോള്‍പ്ലാസയില്‍ യാത്രക്കാരെ ഇറക്കിവിട്ട് പണിമുടക്കുകയായിരുന്നു. തുടര്‍ന്ന് വലപ്പാട് സി.ഐ. പി.കെ. പത്മരാജന്റെ നേതൃത്വത്തില്‍ ബസുടമകളുടെ പ്രതിനിധികളും ടോള്‍പ്ലാസ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ഒരാഴ്ച ടോള്‍ പിരിക്കില്ലെന്നും അതിനിടയ്ക്ക് വിഷയത്തില്‍ തീര്‍പ്പുണ്ടാക്കാമെന്നും ധാരണയിലെത്തി. തുടർന്ന് രാവിലെ പതിനൊന്നോടെ പണിമുടക്ക് പിന്‍വലിച്ചു.
ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ അജിത്ത് കുമാര്‍ ഇട്ടിത്തറ, ആഷിക്ക് ബനാസിനി, നൗഷാദ്, ഇസ്മയില്‍ കൊടുങ്ങല്ലൂര്‍ എന്നിവരും ദേശീയ പാത അതോറിറ്റി, ടോള്‍ കമ്പനി, ബസ് തൊഴിലാളി പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam