എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനം പുറത്തിറങ്ങി

Published : Apr 06, 2024, 07:41 PM ISTUpdated : Apr 06, 2024, 07:45 PM IST
എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ്  പ്രചാരണ ഗാനം പുറത്തിറങ്ങി

Synopsis

രാഷ്ട്രീയ നേതാവ്, സന്നദ്ധപ്രവര്‍ത്തകന്‍, സംരംഭകന്‍, ടെക്‌നോളജി വിദഗ്ധന്‍ എന്നീ വിശേഷണങ്ങളിലൂന്നിയാണ്  ഈ തീം ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത്. 

തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനം പുറത്തിറങ്ങി. 'ഇനി കാര്യം നടക്കും' എന്ന മുദ്രാവാക്യത്തിലൂന്നിയാണ് വരികള്‍ ചിട്ടപ്പെടുത്തിയത്. 

 

 

പെര്‍ഫോമന്‍സിന്റെ രാഷ്ട്രീയത്തില്‍ ഊന്നല്‍ നല്‍കുന്നതാണ് ഈ പ്രചാരണ ഗാനം. രാഷ്ട്രീയ നേതാവ്, സന്നദ്ധപ്രവര്‍ത്തകന്‍, സംരംഭകന്‍, ടെക്‌നോളജി വിദഗ്ധന്‍ എന്നീ വിശേഷണങ്ങളിലൂന്നിയാണ്  ഈ തീം ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത്. 

സന്തോഷ് വര്‍മയുടേതാണ് വരികള്‍. അനില്‍ ജോണ്‍സണാണ് സംഗീതം നല്‍കി ആലപിച്ചത്. സംഗീതത്തിനൊപ്പം പ്രചാരണ പരിപാടികളില്‍ നിന്നുള്ള ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഗാനം ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആനന്ദ് അംബാനി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദര്‍ശനം നടത്തി; പൊന്നുംകുടവും മൂന്ന് കോടിയുടെ ചെക്കും നൽകി, 12 കോടിയുടെ പദ്ധതിയും ഏറ്റെടുത്തു
അവധിക്കാലത്ത് മൂന്നാറും ഊട്ടിയും അടക്കം കറങ്ങി വരാം, കുറഞ്ഞ ചെലവിൽ, കെഎസ്ആര്‍ടിസി മലപ്പുറത്തുനിന്ന് മാത്രം നടത്തുന്നത് 25 യാത്രകൾ