SMA : വേണം ഒരിടം, സമഗ്ര പുനരധിവാസ കേന്ദ്രം എന്ന ആശയവുമായി എസ്എംഎ പോലുള്ള രോഗം തളർത്തിയവ‍ർ

Published : Nov 29, 2021, 07:02 AM IST
SMA : വേണം ഒരിടം, സമഗ്ര പുനരധിവാസ കേന്ദ്രം എന്ന ആശയവുമായി എസ്എംഎ പോലുള്ള രോഗം തളർത്തിയവ‍ർ

Synopsis

മസ്‌ക്കുലർ ഡിസ്ട്രോഫി, സ്പൈനൽ മസ്കുലാർ അട്രോഫി തുടങ്ങിയ രോഗാവസ്ഥയിലുളള, എഴുന്നേറ്റ് ഒന്നിരിക്കാൻ പോലുമാകാത്തവരാണ് കൂടിച്ചേരലിനെത്തിയത്.

മസ്കുലർ ഡിസ്ട്രോഫി പോലുളള രോഗം ബാധിച്ചവർക്ക് സമഗ്ര പുനരധിവാസ കേന്ദ്രം മ. രോഗബാധിതരെ പുനരധിവസിപ്പിക്കാനുളള സർക്കാർ ശ്രമങ്ങൾ ഏങ്ങുമെത്തുന്നില്ലെന്നാണ് ഇവരുടെ പരാതി. വേണം ഒരിടമെന്ന പേരിൽ കോഴിക്കോട് ബീച്ചിലായിരുന്നു രോഗം തളർത്തിയവ‍ർ ഒത്തുകൂടിയത്.

പാട്ടും വരയും ചിത്രങ്ങളുമായി അവർ കോഴിക്കോട് കടപ്പുറത്ത് ഒത്തുകൂടി. വൈകല്യങ്ങളെ മറന്നല്ല, അതിജീവനത്തിന്‍റെ കരുത്തുകാണിച്ചുളള കൂടിച്ചേരൽ. മസ്‌ക്കുലർ ഡിസ്ട്രോഫി, സ്പൈനൽ മസ്കുലാർ അട്രോഫി തുടങ്ങിയ രോഗാവസ്ഥയിലുളള, എഴുന്നേറ്റ് ഒന്നിരിക്കാൻ പോലുമാകാത്തവരാണ് കൂടിച്ചേരലിനെത്തിയത്.

ഭിന്നശേഷിക്കായി നിരവധി സർക്കാർ പദ്ധതികളുണ്ടെങ്കിലും പുനരധിവാസത്തിന് സമഗ്ര പദ്ധതി വേണമെന്നാണ് ഇവരുടെ ആവശ്യം. രോഗ ബാധിതർക്ക് കൈത്താങ്ങാകാനും തുണയില്ലാതാവുന്ന കാലത്ത് ഒരുമിച്ചിരിക്കാനും ഒരിടമാണ് ഇവ‍ ആവശ്യപ്പെടുന്നത്. 

കടലാസ് സ്റ്റോറീസ്, കേരള ആർട്ടിസ്റ്റ് കൂട്ടായ്മ എന്നിവർ ചേർന്നാണ് നിറക്കൂട്ട് ഒരുക്കിയത്. സാമൂഹിക സാംസ്കാരിക പ്രവർത്തകരെ ഉൾക്കൊളളിച്ച് 'സഹയാത്രക്കാരോടൊപ്പം ഒരു സായാഹ്നം എന്ന പരിപാടിയും ഇതോടൊപ്പം നടന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍
മൂന്നാറിൽ ഇറങ്ങിയ കടുവയും മൂന്ന് കുട്ടികളും; പ്രചരിക്കുന്നു ദൃശ്യങ്ങൾ ഛത്തീസ്ഗഡിൽ നിന്നുള്ളതെന്ന് വനംവകുപ്പ്