
കൊച്ചി: കൊച്ചിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കായലിന്‍റെയും കടലിന്‍റെയും സൗന്ദര്യമാസ്വദിക്കാനൊരുക്കിയ നെഫർറ്റിറ്റി കപ്പല്‍ ഉല്ലാസ യാത്ര പുനാരാംഭിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാലതത്തില്‍ രണ്ടു തവണയാണ് കപ്പല്‍ മാസങ്ങളോളും നിര്‍ത്തിയിട്ടത്. സംസ്ഥാനസര്‍ക്കാറിന്‍റെ ഉടമസ്ഥതിയിലുള്ള ഈ കപ്പല്‍ സൗത്ത് ഇന്ത്യയിലെ ഏക ആഴക്കടല്‍ ഉല്ലാസ സംരംഭമാണ്.
നിയന്ത്രണങ്ങളെ തുടർന്ന് നിർത്തി വെച്ചിട്ട് വീണ്ടും തുടങ്ങിയ ആദ്യ യാത്രയില് തന്നെ നിറയെ വിനോദസഞ്ചാരികള്‍. പലരും കൊവിഡിന‍്റെ നിയന്ത്രണം ഒന്നയയാന്‍ കാത്തിരിക്കുകയായിരുന്നു. സഞ്ചാരികള്‍ നിറഞ്ഞതോടെ അധികൃതര്‍ക്കും സന്തോഷം. ഓണ്‍ലൈനിലൂടെയാണ് ബുക്കിംഗ്. കൊച്ചി കായലിലിലൂടെ 18 നോട്ടിക്കല്‍ മൈല്‍ ആഴക്കല്‍ വരെ സഞ്ചരിച്ച് തിരികെയെത്തുന്ന 4 മണിക്കൂര്‍ കപ്പല്‍ യാത്രയാണ് നെഫർറ്റിറ്റി നല്‍കുന്നത്, അതും പൂർണ്ണ സുരക്ഷിതത്വത്തോടെ.
വിവാഹവും ബിസിനസ് പാര്‍ട്ടിയുമടക്കമുള്ള എന്തു ചടങ്ങുകളും ആഴക്കടലില്‍ വെച്ച് നെഫർറ്റിറ്റിയില്‍ നടത്താം. 125 പേരടങ്ങിയ സംഘത്തിന് നിശ്ചിത നിരക്ക് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ വിനോദസഞ്ചാരികളെയും കോണ്ട് മൂന്നു ദിവസം മാത്രമാണ് ഓരോ ആഴ്ച്ചയും കപ്പല്‍ ആഴകടലില്‍ പോവുക. കൊവിഡ് നിയന്ത്രണം പൂര്‍ണ്ണമായും ഒഴിവായാല്‍ ഇത് മുഴുവന്‍ ദിവസവും ആക്കുന്നതിനെകുറിച്ചും അധികൃതര്‍ ആലോചിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam