
തിരുവനന്തപുരം: വണ്ടത്തടത്ത് വീട്ടില് കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിലെത്തിക്കാനെത്തിയ അയൽവാസിയും കുഴഞ്ഞു വീണു മരിച്ചു. വണ്ടിത്തടം കുരിശടിക്കു സമീപം ഇടറോഡിൽ സുരേഷും (44), സുരേഷിനെ ആംബുലന്സിലേക്ക് കയറ്റാനായി എത്തിയ അയല്വാസി അജിയും (52) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ബാങ്കിലെ സുരക്ഷാ ജീവനക്കാരനാണ് സുരേഷ്. ഇന്നലെ വൈകിട്ട് വീട്ടിലെ ശുചിമുറിയില് പോയ സുരേഷിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെയാണ് ഭാര്യ അന്വേഷിച്ചെത്തിയത്. അപ്പോഴാണ് കുഴഞ്ഞുവീണ നിലയില് കണ്ടതെന്ന് നാട്ടുകാര് പറയുന്നു. പ്രധാന റോഡിലേക്ക് എത്താന് 150 മീറ്ററോളം ദൂരമുള്ളതിനാല് അയല്വാസികള് ചേര്ന്നാണ് സുരേഷിനെ ആംബുലന്സില് എത്തിച്ചത്. ഇതിനിടെയാണ് സഹായത്തിനായെത്തിയ അജി കുഴഞ്ഞ് വീണത്. ഇരുവരെയും മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് തുടർനടപടി സ്വീകരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam