ഒരു മരകഷ്ണത്തെ ചൊല്ലിയുള്ള അയല്‍വാസികളുടെ തര്‍ക്കം അടിപിടിയും കത്തിക്കുത്തുമായി; ഒരാള്‍ക്ക് വെട്ടേറ്റു

Published : Aug 24, 2021, 04:26 PM IST
ഒരു മരകഷ്ണത്തെ ചൊല്ലിയുള്ള അയല്‍വാസികളുടെ തര്‍ക്കം അടിപിടിയും കത്തിക്കുത്തുമായി; ഒരാള്‍ക്ക് വെട്ടേറ്റു

Synopsis

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം അടിപിടിയിലേക്കും തുടര്‍ന്ന് കത്തിക്കുത്തിലും കലാശിക്കുകയായിരുന്നു. തലയ്ക്കും കൈയിലും ഗുരുതരമായി പരിക്കേറ്റ രാമസ്വാമിയെ അങ്കമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഇടുക്കി: അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ തൊഴിലാളിക്ക് വെട്ടേറ്റു. ഇന്നലെ വൈകുന്നേരമാണ് മൂന്നാര്‍ നയമക്കാട് എസ്റ്റേറ്റില്‍ അയല്‍വാസികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുന്നത്. രാമസ്വാമിയും അയല്‍വാസി രാജും തമ്മിലായിരുന്നു തര്‍ക്കം. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം അടിപിടിയിലേക്കും തുടര്‍ന്ന് കത്തിക്കുത്തിലും കലാശിക്കുകയായിരുന്നു.

തലയ്ക്കും കൈയിലും ഗുരുതരമായി പരിക്കേറ്റ രാമസ്വാമിയെ അങ്കമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാമസ്വാമി ആക്രമിച്ചെന്ന് കാട്ടി രാജും കുടുംബവും കോട്ടയം ആശുപത്രിയിലും ചികില്‍സ തേടി. വീടിനു മുന്‍ വശത്തായി മറ്റു വാഹനങ്ങള്‍ നിര്‍ത്തിയിടാതിരിക്കുവാന്‍ രാജ് ഒരു മരകഷ്ണം വച്ചിരുന്നു. ഇത് മാറ്റിയെന്നാരോപിച്ചായിരുന്നു തൊട്ടടത്തുള്ള വീട്ടിലെ താമസക്കാരനായ രാമസാമിയെ ആക്രമിച്ചത്.

വീടിന്‍റെ വാതില്‍ തള്ളിത്തുറന്ന് കത്തിയും വടിയുമായി അതിക്രമിച്ചു കയറിയ രാജ് വീടിലുണ്ടായിരുന്ന രാമസാമിയെ കത്തി കൊണ്ട് വെട്ടുകയായിരുന്നു. ആക്രമണത്തില്‍ നിന്നു രക്ഷ നേടാന്‍ പുറത്തേക്കോടിയ രാമസാമിക്ക് തലയ്ക്കും കൈയ്ക്കും ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. ബഹളം കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് ഇരുവരെയും പിടിച്ച് മാറ്റിയത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരം പേരൂർക്കടയിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന് തീപിടിച്ചു; ജീവനക്കാരുടെ ശ്രമം ഫലം കണ്ടില്ല; ഫയർ ഫോഴ്‌സ് തീയണച്ചു
സച്ചി കവിതാ പുരസ്കാരം വിഷ്ണുപ്രിയക്ക്; അവാർഡ് 'ഇണക്കമുള്ളവരുടെ ആധി 'എന്ന കവിതാ സമാഹാരത്തിന്