നെന്മാറ പഞ്ചായത്ത് അംഗത്തെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയതായി പരാതി

By Web TeamFirst Published Jan 9, 2021, 11:26 PM IST
Highlights

ഇന്ന്  വൈകിട്ട് സാമൂഹിക പെന്‍ഷന്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെ ഒരു സംഘം ആളുകള്‍ ബലം പ്രയോഗിച്ച് കാറില്‍ തട്ടിക്കൊണ്ട് പോയി എന്നാണ് സുനിതയുടെ ആരോപണം

പാലക്കാട്: നെന്മാറ പഞ്ചായത്ത് അംഗത്തെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയതായി പരാതി. കോണ്‍ഗ്രസ് പ്രതിനിധി സുനിത സുകുമാരനെ ഒരുസംഘം ആളുകള്‍ കാറില്‍ തട്ടിക്കൊണ്ട് പോയി വഴിയില്‍ ഉപേക്ഷിച്ചെന്നാണ് പരാതി. തട്ടിക്കൊണ്ടുപോയതിനും വധശ്രമത്തിനും കേസെടുത്തതായി നെന്മാറ പൊലീസ് അറിയിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ സുനിതയെ ആലത്തൂര്‍ എംപി രമ്യാ ഹരിദാസ് സന്ദര്‍ശിച്ചു.  

ഇന്ന്  വൈകിട്ട് സാമൂഹിക പെന്‍ഷന്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെ ഒരു സംഘം ആളുകള്‍ ബലം പ്രയോഗിച്ച് കാറില്‍ തട്ടിക്കൊണ്ട് പോയി എന്നാണ് സുനിതയുടെ ആരോപണം. ടോസിലൂടെയാണ് പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചത്. സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള  തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ അംഗത്തെ തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ സിപിഎം എന്ന് കോണ്‍ഗ്രസ് ആരോപിച്ചെങ്കിലും സിപിഎം അത് നിഷേധിച്ചു.

click me!