തിരുവനന്തപുരം ഡിവിഷന് പുതിയ മെമു; കൊല്ലം- എറണാകുളം സർവീസ് തുടങ്ങി

Published : Sep 04, 2019, 02:12 PM IST
തിരുവനന്തപുരം ഡിവിഷന് പുതിയ മെമു; കൊല്ലം- എറണാകുളം സർവീസ് തുടങ്ങി

Synopsis

2402 പേര്‍ക്ക് യാത്ര ചെയ്യാവുന്ന എട്ട് കാര്‍ മെമു ആണിത്. ട്രെയിൻ 18-ന് സമാനമാണ് സ്റ്റെയിൻലസ് സ്റ്റീൽ നിർമ്മിതമായ പുതിയ മെമു റേക്ക്.  

കൊല്ലം: തിരുവനന്തപുരം ഡിവിഷന് പുതുതായി ലഭിച്ച മെമു റേക്ക് സര്‍വീസ് തുടങ്ങി. കൊല്ലം-എറണാകുളം റൂട്ടിലാണ് ആദ്യ സര്‍വീസ് നടത്തിയത്. മണിക്കൂറിൽ 105 കിലോമീറ്റർ ആണ് കേരളത്തിലെ ആദ്യ ത്രീഫേസ് മെമുവിന്റെ വേ​ഗത.
 
2402 പേര്‍ക്ക് യാത്ര ചെയ്യാവുന്ന എട്ട് കാര്‍ മെമു ആണിത്. ട്രെയിൻ 18-ന് സമാനമാണ് സ്റ്റെയിൻലസ് സ്റ്റീൽ നിർമ്മിതമായ പുതിയ മെമു റേക്ക്.  കുഷ്യൻ സീറ്റുകൾ, എയര്‍ സസ്പെന്‍ഷൻ സംവിധാനം, ജിപിഎസ്, ബയോ ശുചിമുറികൾ, സിസിടിവി ക്യാമറ, എൽഇഡി ലൈറ്റുകള്‍ തുടങ്ങി നിരവധി സൗകര്യങ്ങളാണ് പുതിയ മെമുവില്‍ ഒരുക്കിയിട്ടുള്ളത്. 
  
പഴയ മെമു റേക്ക് (66308/09 മെമു) അറ്റകുറ്റപ്പണിക്കായി മാറ്റിയതോടെ അതിനു പകരം പുതിയ മെമു ഉപയോഗിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഇതോടെ പുതിയ റേക്ക് കിട്ടിയാൽ തിരുവനന്തപുരം ഡിവിഷനിലെ മെമു സര്‍വീസുകൾ പ്രതിദിനമാക്കുമെന്ന പ്രതീക്ഷ മങ്ങി. വ്യാഴാഴ്ച മുതല്‍ കൊല്ലത്ത് നിന്ന് കോട്ടയം വഴിയും ആലപ്പുഴ വഴിയും എറണാകുളത്തേക്കും, കൊല്ലം കന്യാകുമാരി റൂട്ടിലേക്കുമാണ് സര്‍വീസുകൾ ഉണ്ടാകുക
  

66308 കൊല്ലം-എറണാകുളം- 12.40-ന് കൊല്ലത്തുനിന്ന് പുറപ്പെടും ( 5.40-ന് എറണാകുളത്തെത്തും)

എറണാകുളം-കൊല്ലം-  7.40-ന് എറണാകുളത്തുനിന്ന് പുറപ്പെടും ( 11.20-ന് കൊല്ലത്തെത്തും)

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുല്ലപ്പെരിയാർ: ബലക്ഷയം നിർണ്ണയത്തിനായി വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധന ഇന്ന് തുടങ്ങും
സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്