ഇന്ദുജക്ക് വന്ന അവസാന കോൾ അജാസിന്റേത്, പിന്നാലെ ജീവനൊടുക്കി; ഭർത്താവിന്റെയും സുഹൃത്തിന്റെയും അറസ്റ്റ് ഉടൻ

Published : Dec 08, 2024, 11:43 AM ISTUpdated : Dec 08, 2024, 11:50 AM IST
ഇന്ദുജക്ക് വന്ന അവസാന കോൾ അജാസിന്റേത്, പിന്നാലെ ജീവനൊടുക്കി; ഭർത്താവിന്റെയും സുഹൃത്തിന്റെയും അറസ്റ്റ് ഉടൻ

Synopsis

ഇന്ദുജയുടെ ഫോണിലേക്ക് വന്ന അവസാന കോൾ അജാസിന്റേതാണ്. തൊട്ടു പിന്നാലെയാണ് ഇന്ദുജ ജീവനൊടുക്കിയത്. 

തിരുവനന്തപുരം : പാലോട് നവവധുവിന്റെ ആത്‍മഹത്യയിൽ ഭർത്താവിന്റെയും സുഹൃത്തിന്റെയും അറസ്റ്റ് ഉടനുണ്ടാകും. ഇന്ദുജയുടെ  ആത്‍മഹത്യക്ക് കാരണം ഇരുവരുടെയും മർദ്ദനവും മാനസിക പീഡനവുമെന്നും പൊലീസ് പറയുന്നു. ഭർത്താവ് അഭിജിത്തിനെതിരെ ഭർതൃ പീഡനം, ആത്‍മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്പിക്കൽ കുറ്റങ്ങളാണ് ചുമത്തിയത്. അജാസിനെതിരെ പട്ടികജാതി പീഡനം, മർദ്ധനം,ആത്‍മഹത്യ പ്രേരണ വകുപ്പുകളും ചുമത്തി. ഇന്ദുജയുടെ ഫോണിലേക്ക് വന്ന അവസാന കോൾ അജാസിന്റേതാണ്. തൊട്ടു പിന്നാലെയാണ് ഇന്ദുജ ജീവനൊടുക്കിയത്. 

പാലോട് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നവവധുവിന്‍റെ ദേഹത്ത് മർദ്ദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയിരുന്നു. നെടുമങ്ങാട് തഹസീൽദാറുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇന്ദുജയുടെ കണ്ണിന് സമീപവും തോളിലും പാടുകൾ കണ്ടത്.

നവവധുവിന്‍റെ മരണത്തിൽ വഴിത്തിരിവ്; ഭര്‍ത്താവിന്‍റെ സുഹൃത്ത് കസ്റ്റഡിയിൽ, ഇന്ദുജയെ അജാസ് മര്‍ദിച്ചെന്ന് സൂചന

ഇന്ദുജയും അഭിജിത്തും രണ്ട് വർഷം പ്രണയത്തിലായിരുന്നു.വിവാഹത്തിന് വീട്ടുകാർക്ക് സമ്മതമായിരുന്നില്ല. നാല് മാസം മുമ്പ് ഇന്ദുജയെ വീട്ടിൽ നിന്ന് അഭിജിത്ത് വിളിച്ചിറക്കി അമ്പലത്തിൽ പോയി താലി ചാർത്തി താമസിക്കുകയായിരുന്നു. നെടുമങ്ങാട് തഹസീൽദാർ നേതൃത്വത്തിൽ നടന്ന ഇന്‍ക്വസ്റ്റിൽ ഇന്ദുജയുടെ ദേഹത്ത് മര്‍ദ്ദനമേറ്റതിന്‍റെ പാടുകൾ കണ്ടെത്തി. കണ്ണിന് സമീപവും തോളിലുമാണ് പരിക്കുകൾ. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഇന്ദുജയുടെ അച്ഛൻ ശശിധരൻ പരാതി നല്‍കിയതിന്  പിന്നാലെയാണ് പൊലീസ് നടപടികൾ കടുപ്പിച്ചത്. ഇരുവരും വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ലെന്നാണ് വിവരം. വിവാഹ ശേഷം വീട്ടുകാരുമായി ഇന്ദുജക്ക് കാര്യമായ ബന്ധം ഒന്നുമില്ലായിരുന്നു. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സംശയാസ്പദ സാഹചര്യത്തിൽ 2 യുവാക്കൾ, സ്കൂട്ടറിലെ ചാക്കിൽ 16 കിലോ കഞ്ചാവ്; പരിശോധനക്കിടെ മുങ്ങിയ മുഖ്യ പ്രതി മാസങ്ങൾക്കു ശേഷം പിടിയിൽ
നീന്തൽകുളത്തിൽ പരിധിയില്‍ കൂടുതൽ വെള്ളം, കാടുകയറി ആമ്പലുകൾ; പരിശോധന 12 വയസുകാരന്‍റെ മുങ്ങിമരണത്തെ തുടർന്ന്, കാരണം വിലയിരുത്തി പൊലീസ്