ഒന്നല്ല, 8 എണ്ണം; തളിക്കുളം-കൊടുങ്ങല്ലൂർ റീച്ചിൽ ദേശീയപാത 66 വികസനത്തിന്‍റെ ഭാഗമായി ഫുട് ഓവർ ബ്രിഡ്‌ജുകൾ വരുന്നു

Published : Nov 04, 2025, 02:32 PM IST
Foot overdridges

Synopsis

ളിക്കുളം – കാപ്പിരിക്കാട് റീച്ചിലെ എടക്കഴിയൂർ, മണത്തല, പൊക്കുളങ്ങര, മന്നലാംകുന്ന് എന്നിവിടങ്ങളിലും നടപ്പാതകൾ നിർമ്മിക്കാൻ അനുമതി ആയിട്ടുണ്ട്. 13 കോടി രൂപയാണ് ചെലവ് അധികമായി പ്രതീക്ഷിക്കുന്നത്.

തൃശൂർ: ദേശീയപാത 66 വികസനത്തിന്‍റെ ഭാഗമായി എട്ട് ഇടങ്ങളിൽ നടപ്പാത (ഫുട് ഓവർ ബ്രിഡ്‌ജുകൾ) നിർമ്മിക്കുന്നതിന് അനുമതിയായി. തളിക്കുളം -കൊടുങ്ങല്ലൂർ റീച്ചിലെ കയ്പമംഗലം കൊപ്രക്കളം, വലപ്പാട് ഹൈസ്കൂൾ, എസ്.എൻ. പുരം പള്ളിനട, നാട്ടിക സെന്‍റ‍ർ എന്നിവിടങ്ങളിലാണ് ഫുട് ഓവർ ബ്രിഡ്ജുകൾ നിർമ്മിക്കാൻ അനുമതി ലഭിച്ചത്. എൻ.എച്ചിൻ്റെ സ്ഥലത്ത് തന്നെ ഇരുമ്പ് നടപ്പാതകൾ ആയിരിക്കും നിർമ്മിക്കുക. തളിക്കുളം – കാപ്പിരിക്കാട് റീച്ചിലെ എടക്കഴിയൂർ, മണത്തല, പൊക്കുളങ്ങര, മന്നലാംകുന്ന് എന്നിവിടങ്ങളിലും നടപ്പാതകൾ നിർമ്മിക്കാൻ അനുമതി ആയിട്ടുണ്ട്.

എട്ട് നടപ്പാതകൾക്കായി 13 കോടി രൂപയാണ് ചെലവ് അധികമായി പ്രതീക്ഷിക്കുന്നത്. പലയിടത്തും ജനങ്ങൾക്ക് ദേശീയപാത ക്രോസ് ചെയ്ത് കടക്കുവാനുള്ള സംവിധാനം വേണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളും നാട്ടുകാരും നൽകിയ നിവേദനങ്ങൾ പരിഗണിച്ചാണ് നാഷ്ണൽ ഹൈവേ അതോറിറ്റി പുതിയ ഉത്തരവ് ഇറക്കിയതെന്നും എംഎൽഎമാരായ ഇ.ടി. ടൈസൺ, സി.സി. മുകുന്ദൻ, എൻ.കെ. അക്ബർ എന്നിവർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകയിൽ ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽ കാക്കയെ കണ്ടെത്തി, ഇ-മെയിൽ ഐഡിയും; അന്വേഷണം
താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട ബസ് കാറിലിടിച്ചു, കാർ യാത്രികന് ദാരുണാന്ത്യം; ഇരുവാഹനങ്ങളും നിന്നത് മതിലിൽ ഇടിച്ച്