
മൂന്നാർ: മൂന്നാർ പഞ്ചായത്തിലെ(Munnar Panchayath) യുഡിഎഫ്(Udf) ഭരണസമിതിക്കെതിരെ എൽഡിഎഫ്(Ldf) അവിശ്വാസ പ്രമേയം(Motion of no confidence) നൽകി. ദേവികുളം ബിഡിഒയ്ക്ക് മുമ്പാകെയാണ് എൽഡിഎഫ് അംഗങ്ങൾ അവിശ്വാസ പ്രമേയം നൽകിയത്. പഞ്ചായത്ത് പ്രസിഡൻറ്(Panchayath President) മണിമൊഴി വൈസ് പ്രസിഡൻറ് എന്നിവർക്കെതിരെയാണ് പ്രമേയം. പതിനഞ്ച് വർഷമായി മൂന്നാർ പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ്, തോട്ടം തൊഴിലാളിയ്ക്കായി സർക്കാർ നടപ്പിലാക്കിയ ലൈഫ് പദ്ധതി അട്ടിമറിച്ചത് നിരവധി ആരോപണങ്ങൾക്ക് ഇടയാക്കിയിരുന്നു.
ലൈഫ് പദ്ധതി അട്ടിമറിച്ചിട്ടും സംഭവത്തിൽ പ്രസിഡൻറ് ഇടപ്പെട്ടില്ലെന്നും കൊവിഡ് കാലത്ത് മികവാർന്ന പ്രവർത്തനം നടത്താൻ പ്രസിഡൻറ് തയ്യറായില്ലെന്നുള്ളതാണ് മണിമൊഴിക്കെതിരെയുള്ള ആരോപണം. വൈസ് പ്രസിഡൻറ് പീറ്റർ പഞ്ചായത്ത് ഓഫീസ് പാർട്ടി ഓഫീസാക്കുകയാണെന്നും മദ്യപാനമടക്കം ഓഫീസിൽ നടത്തുകയാണെന്ന് കാട്ടിയാണ് അവിശ്വാസ പ്രമേയം നൽകിയിരിക്കുന്നത്.
എൽഡിഎഫ് അംഗങ്ങളായ അഞ്ചാം വാർഡ് അംഗം റ്റി ഗണേഷൻ, പത്താം വാർഡ് അംഗം റീനയുമാണ് ദേവികുളം ബിഡിഒ ആർബി അനിൽകുമാർ മുബാകെ അവിശ്വാസ പ്രമേയം നൽകിയത്. എൽഡിഎഫ് അംഗങ്ങൾ അവിശ്വാസ പ്രമേയം നൽകിയിട്ടുണ്ടെന്നും തുടർ നടപടികൾക്കായി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്നും ബിഡിഒ അനിൽകുമാർ പറഞ്ഞു.
യുഡിഎഫ് ഭരണസമിയുടെ തെറ്റായ ചില നയങ്ങൾ മൂലം അംഗങ്ങൾക്കിടയിൽ തന്നെ ചില തർക്കങ്ങൾ ഉടലെടുത്തിരുന്നു.നേതാക്കൾ ഇടപ്പെട്ട് തർക്കങ്ങൾ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇത് മുതലെടുത്താണ് എൽഡിഎഫ് ഭരണം പിടിക്കാൻ അവിശ്വാസ പ്രമേയം നൽകിയത്. മണ്ഡലം സെക്രട്ടറി പി പളനിവേൽ അഡ്വ.ചന്ദ്രപാൽ, സിപിഎം ഏരിയ സെക്രട്ടറി കെ കെ വിജയൻ എന്നിവർക്കൊപ്പമാണ് പഞ്ചായത്ത് അംഗങ്ങൾ എത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam