
കരുളായി: ബാങ്ക് അക്കൗണ്ടിൽ നിന്ന് ഉടമ അറിയാതെ പണമിടപാടുകൾ നടന്നതായി പരാതി. അമരമ്പലം വില്ലേജ് ഓഫീസിലെ ജീവനക്കാരനായ കരുളായി ചിത്രംപള്ളി ഗിരീഷ് ബാബുവിന്റെ എസ് ബി ഐയിലുള്ള സാലറി അക്കൗണ്ടിൽ നിന്നാണ് 15,000ത്തോളം രൂപ നഷ്ടപ്പെട്ടത്. 56 ഇടപാടുകളാണ് നടന്നത്.
ഏപ്രിൽ 21 മുതൽ 24 വരെയുള്ള ദിവസങ്ങളിലാണ് ഉടമ അറിയാതെയുള്ള ഇടപാടുകൾ നടന്നത്. പണം പിൻവലിക്കുന്നതിന് ബാലൻസ് ചെക്ക് ചെയ്തപ്പോഴാണ് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ട വിവരം ഗിരീഷ് അറിയുന്നത്.
ഇടപാടുകൾ നടന്നാൽ ഫോണിലേക്ക് മെസേജ് വരാറുണ്ട്. എന്നാൽ ഈ 56 ഇടപാടുകൾ സംബന്ധിച്ച് ഒരു സന്ദേശവും ലഭിച്ചിട്ടില്ലെന്ന് ഗിരീഷ് പറഞ്ഞു. പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam