
ഇടുക്കി : അച്ഛനും മകളും കിടപ്പു രോഗികളും അമ്മയും മകനും പലവിധ രോഗങ്ങളുടെ പിടിയിലുമായതോടെ ദുരിതത്തിൻറെ പടുകുഴിയിലാണ് കാമാക്ഷി പഞ്ചായത്തിലെ നെല്ലിപ്പാറ മൂക്കൻതോട്ടത്തിൽ സുനിലും ഭാര്യ ബിന്ദുവും മക്കളായ സുബിനും സാന്ദ്രയും. പണമില്ലാത്തതിനാൽ അത്യാവശ്യത്തിനുള്ള മരുന്ന് വാങ്ങാൻ പോലും ആരുടെയെങ്കിലും മുന്നിൽ കൈനീട്ടേണ്ട അവസ്ഥയിലാണിവർ.
അമിത വണ്ണം, സ്ലീപ്പ് അപ്നിയ, ആസ്മ എന്നീ അസുഖങ്ങളുടെ പിടിയിലാണ് സുനിലിന്റെയും ബിന്ദുവിന്റെയും മകലായ പതിനെട്ടുകാരിയായ സാന്ദ്ര. കിടപ്പുരോഗിയാ സാന്ദ്രക്ക് 24 മണിക്കൂറും ഓക്സിജൻ വേണം. സുനിലിൻറെ ചായക്കടയായിരുന്നു കുടുംബത്തിൻറെ ഏക ഉപജീവന മാർഗം. കാഴ്ച നഷ്ടമായതോടെ സുനിലിന് കടപൂട്ടേണ്ട സ്ഥിതിയായി. ഇതിനൊപ്പം കരൾ രോഗത്തിനൊപ്പം സ്‌ട്രോക്കുമുണ്ടായി. ആഴ്ചയിൽ രണ്ട് തവണ ഡയാലിസിസ് ചെയ്യണം. 24 മണിക്കൂറും ഓക്‌സിജനും വേണം. അമിത ഭാരം, സ്ലീപ്പ് അപ്നിയ, ആസ്മ, ഹൃദ്രോഗം എന്നിവയെല്ലാം മകൻ സുബിനെയും അലട്ടുന്നു. നട്ടെല്ലിൻറെ രോഗങ്ങളും ശ്വാസകോശം ചുരുങ്ങുന്ന രോഗത്തിന്റെയും പിടിയിലാണ് ബിന്ദുവും.
സുനിലിനും സാന്ദ്രയ്ക്കുമുള്ള ഓക്‌സിജനും എല്ലാവർക്കും ചികിത്സയ്ക്കുമായി മാസം തോറും ഒന്നര ലക്ഷം രൂപ വേണം. നിലവിൽ കുടുംബത്തിന് വരുമാനമൊന്നുമില്ല. 24 ലക്ഷം രൂപയിലധികം രൂപ കടവുമുണ്ട്. വീട് ജപ്തി ഭീഷണിയിലുമാണ്. ഭർത്താവിനും മക്കൾക്കും വിഷമം ഉണ്ടാകാതിരിക്കാൻ കരച്ചിലടക്കി എല്ലാത്തിനെയും ചിരിച്ചു കൊണ്ട് നേരിടുന്ന ബിന്ദു സുമനസുകളുടെ സഹായം തേടുകയാണ്.
അക്കൗണ്ട് വിവരങ്ങൾ
SANDRA SUNIL
A/C No.427702010015130
IFSC UBIN 0542776
UNION BANK OF INDIA
THANKAMANY BRANCH
GOOGLE PAY 9142867580
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam