
തിരുവനന്തപുരം: സംരക്ഷിക്കാൻ ആളില്ലാത്ത വിഷമത്തിൽ വീടിന്റെ സൺഷേഡിൽ കയറി താഴേക്ക് ചാടാൻ ശ്രമിച്ച 83കാരിയെ നാട്ടുകാർ ഇടപെട്ട് താഴെ ഇറക്കി. തിരുവനന്തപുരം വർക്കല തറട്ടയിലാണ് സംഭവം. തറട്ട സുധാമന്ദിരത്തിൽ സുധയെയാണ് രാവിലെ വീടിന്റെ സൺഷേഡിൽ അപകടകരമായ സാഹചര്യത്തിൽ നാട്ടുകാർ കണ്ടത്.
വാർദ്ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങൾ ഏറെയുള്ള വയോധിക ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്. മൂന്ന് ആൾമക്കളുള്ള സുധയെ സംരക്ഷിച്ചിരുന്ന രണ്ടാമത്തെ മകൻ മരിച്ചിരുന്നു. ബാക്കി രണ്ട് മക്കൾ സംരക്ഷിക്കുന്നില്ലെന്ന പരാതി ജാഗ്രതാ സമിതി പലവട്ടം ചർച്ച ചെയ്തിട്ടും തീരുമാനം ആയില്ലെന്നും കളക്ട്ട്രേറ്റിൽ വിളിച്ച ഹിയറിംഗിന് മക്കൾ ഹാജരായില്ലെന്നും നാട്ടുകാരുടെയും ജനപ്രതിനിധികളും പറയുന്നു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള് 'ദിശ' ഹെല്പ് ലൈനില് വിളിക്കുക. Toll free helpline number: 1056, 0471-2552056)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam