ക്യാമറകണ്ണുകളില്‍ പതിയുന്നില്ല; പുലികള്‍ എവിടെയെന്നറിയാതെ നെടുങ്കണ്ടത്തെ വനപാലകർ

Published : Feb 28, 2023, 04:07 AM IST
ക്യാമറകണ്ണുകളില്‍ പതിയുന്നില്ല;  പുലികള്‍ എവിടെയെന്നറിയാതെ നെടുങ്കണ്ടത്തെ വനപാലകർ

Synopsis

പ്രദേശവാസികളായ രണ്ട് പേര്‍ രണ്ട് ദിവസങ്ങളിലായി പുലികളെ കണ്ടതിനെ തുടര്‍ന്നാണ് വനം വകുപ്പ് അധികൃതര്‍ പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിച്ചത്. പുലികള്‍ അടക്കമുള്ള വന്യമൃഗങ്ങള്‍ യാതൊന്നും ഇതുവഴി കടന്ന് പോയിട്ടില്ലായെന്നും രണ്ട് കാട്ടുപന്നികള്‍  പോകുന്ന  ദൃശ്യങ്ങള്‍ മാത്രമാണ് ലഭിച്ചതൊന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

നെടുങ്കണ്ടം: പുലികള്‍ എവിടെയെന്നറിയാതെ കുഴങ്ങി വനപാലകര്‍. പുലികളുടെ സാന്നിദ്ധ്യമറിയാന്‍ പൊന്നാമലയില്‍ സ്ഥാപിച്ച ക്യാമറകള്‍  വനം വകുപ്പ് തിരിച്ചെടുത്തു. നാല് ദിവസത്തിലധികം രണ്ടിടങ്ങളിലായി സ്ഥാപിച്ച ക്യാമറയില്‍ വന്യമൃഗങ്ങളുടെ യാതൊന്നും പതിഞ്ഞിട്ടില്ല. 

പ്രദേശവാസികളായ രണ്ട് പേര്‍ രണ്ട് ദിവസങ്ങളിലായി പുലികളെ കണ്ടതിനെ തുടര്‍ന്നാണ് വനം വകുപ്പ് അധികൃതര്‍ പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിച്ചത്. പുലികള്‍ അടക്കമുള്ള വന്യമൃഗങ്ങള്‍ യാതൊന്നും ഇതുവഴി കടന്ന് പോയിട്ടില്ലായെന്നും രണ്ട് കാട്ടുപന്നികള്‍  പോകുന്ന  ദൃശ്യങ്ങള്‍ മാത്രമാണ് ലഭിച്ചതൊന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കഴിഞ്ഞ ദിവസം നാട്ടുകാര്‍ കണ്ടുവെന്ന് കരുതുന്നത് പുലിയാകുവാനുള്ള സാധ്യത കുറവാണെന്നും ഒറ്റനോട്ടത്തില്‍ പൂലിയെന്ന് തോന്നിപ്പിക്കു പൂച്ചപുലികള്‍ യഥേഷ്ടം ഉള്ളതിനാല്‍ അവയാകാനാണ് സാധ്യതയെന്നും അധികൃതര്‍ പറയുന്നു.

ഇരയെ കൊന്നതിന് ശേഷം പിന്നീട് എത്തി, ചീഞ്ഞ മാംസമാണ് പുലി അടക്കമുള്ളവ ഭക്ഷിക്കാറുള്ളത്. എന്നാല്‍ പൊന്നാമല മേഖലയില്‍ മൃഗങ്ങളെ കൊന്നതായുള്ള യാതൊരു വിവരവും ലഭിച്ചിട്ടില്ല. പുലിയെ കണ്ടെത്തിയെന്ന് പറയുന്നതിന്റെ തൊട്ടടുത്ത ദിവസം ചിന്നാര്‍ മേഖലയില്‍ പുലിയെ കണ്ടതായുള്ള അഭ്യൂഹം പരന്നിരുന്നു. ഇവിടെ കണ്ടത് പൊന്നാമലയിൽ കണ്ടുവെന്ന് പറയുന്ന പുലികള്‍ തന്നെയാകാനാണ് സാധ്യതയെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.പുലിയെ കണ്ടെത്തുവാന്‍ കഴിഞ്ഞില്ലെങ്കിലും  തുടര്‍ദിവസങ്ങളില്‍ പുലിയുടെ സാന്നിദ്ധ്യം അറിയുന്ന മുറയ്ക്ക് കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് വനം വകുപ്പ് അധികൃതര്‍.

Read Also: റവന്യു വകുപ്പ് അനുമതി നിഷേധിച്ചിട്ടും മൂന്നാറിൽ അമ്യൂസ്മെന്റ് പാർക്ക് നിർമ്മാണം; പിന്നില്‍ സിപിഎം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുതുക്കോട് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
വിനോദ സഞ്ചാര കേന്ദ്രമായ തൊള്ളായിരം കണ്ടിയിൽ ജീപ്പ് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം