
കുന്ദംകുളത്തെ പ്രശസ്തമായ പേപ്പർ നക്ഷത്ര വിപണി ഇപ്പോൾ എൽഇഡികൾക്ക് വഴിമാറിക്കഴിഞ്ഞു. പ്ലാസ്റ്റിക് നക്ഷത്രങ്ങൾക്കും എൽഇഡികൾക്കുമാണ് ആവശ്യക്കാർ കൂടുതൽ. കാലങ്ങളായി പേപ്പർ നക്ഷത്രങ്ങൾ തയ്യാറാക്കി വിറ്റിരുന്ന ജോസ് ഇപ്പോൾ ഹൈടെക്കായി. മുംബൈയിൽ നിന്ന് പ്ലാസ്റ്റിക് ഷീറ്റ് ശിവകാശിയിലെത്തിച്ച് പ്രിന്റ് ചെയ്ത ശേഷം സ്വന്തം യൂണിറ്റിൽ എത്തിച്ച് നക്ഷത്രമൊരുക്കും.
എൽഇഡി ഫ്രെയിമെത്തിക്കുന്നത് തമിഴ്നാട്ടിൽ നിന്നാണ്. ബൾബ് ഘടിപ്പിക്കാനും മറ്റുമായി ജീവനക്കാരേറെയുണ്ട്. കാറ്റും തുടർച്ചയായ മഴയും പേപ്പർ നക്ഷത്രങ്ങളുടെ ഡിമാന്റെ് കുറച്ചുവെന്ന് ജോസ് പറയുന്നു. കൊവിഡിന് ശേഷം ഇത്തവണ വിപണി ഉണർന്നിട്ടുണ്ട്. വിവിധ രൂപത്തിലും നിറത്തിലും ലഭ്യമാണ് എന്നതാണ് പ്ലാസ്റ്റിക് നക്ഷത്രങ്ങളെ ആകർഷകമാക്കുന്നത്. ഏറെക്കാലം നിലനിൽക്കുമെന്നതിനാൽ എൽഇഡിയോടും ആളുകൾക്ക് പ്രിയമേറെ. മിക്ക യൂണിറ്റുകളും നവംബറോടെ നക്ഷത്ര നിർമ്മാണം പൂർത്തിയാക്കി കടകൾക്ക് വിറ്റഴിച്ചു കഴിഞ്ഞു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam