
തൃശൂര്‍: തൃശൂരിൽ കുപ്രസിദ്ധ ഗുണ്ടകളെ നാടു കടത്തി. കുപ്രസിദ്ധ ഗുണ്ടകളായ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന വേളൂക്കര വില്ലേജില്‍ ഡോക്ടര്‍പടി ദേശത്ത് ചെമ്പരത്ത് വീട്ടില്‍ സലോഷ് (28), കോമ്പാറ ദേശത്ത് ചെറുപറമ്പില്‍ മിഥുന്‍ (26) എന്നിവരെ കാപ്പ ചുമത്തി ആറു മാസത്തേക്ക് നാടുകടത്തിയത്.
ബംഗളൂരുവില്‍ നിന്ന് ബസിൽ കോഴിക്കോട് വിൽപ്പനക്കെത്തിച്ച എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
സലോഷ് 2022 ല്‍ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മോട്ടോര്‍സൈക്കിള്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയും 2023 ല്‍ കാറും കാറിലുണ്ടായിരുന്ന വെളിച്ചെണ്ണയും അപഹരിക്കുകയും കാറുടമസ്ഥനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയും 2022 ല്‍ മറ്റൊരു വധശ്രമ കേസിലെ പ്രതിയും 2023 ല്‍ കാട്ടൂര്‍ പൊലീസ് സ്റ്റേഷനിലെ അടിപിടി കേസിലെ പ്രതിയും 2022 ല്‍ ഇരിങ്ങാലക്കുടയില്‍ വീടാക്രമിച്ച കേസിലെ പ്രതിയും 2023 ല്‍ ഇരിങ്ങാലക്കുടയില്‍ വധശ്രമകേസടക്കം ആറോളം ക്രിമിനല്‍ കേസിലെ പ്രതിയാണ്.
മിഥുന്‍ 2022 ല്‍ വധശ്രമ കേസിലെ പ്രതിയും 2024 ല്‍ കള്ള് ഷാപ്പിലെ ജീവനക്കാരന്‍ സൗജന്യമായി കള്ള് കൊടുക്കാത്തതിലെ വിരോധത്താല്‍ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയും 2023 ല്‍ കാറും കാറിലുണ്ടായിരുന്ന വെളിച്ചെണ്ണയും അപഹരിക്കുകയും കാറുടമസ്ഥനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയും 2021 ല്‍ തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കവര്‍ച്ചക്കേസും 2019 ല്‍ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനില്‍ അടിപിടി കേസും 2020 ല്‍ വീടിനു മുമ്പിലുള്ള ബൈക്ക് കത്തിച്ച കേസും 2021 കാട്ടൂര്‍ പൊലീസ് സ്റ്റേഷനില്‍ അടിപിടികേസുമടക്കം കേസിലെ പ്രതിയുമാണ്.
അതിനിടെ ആലപ്പുഴയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി എന്നതാണ്. എരുവ ചാരുംമൂട്ടിൽതറയിൽ ത്രീഡി ഫൈസൽ എന്നു വിളിക്കുന്ന ഫൈസലിനെയാണ് (24) കാപ്പാ നിയമപ്രകാരം നാടു കടത്തിയത്. കായംകുളം പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ഫൈസൽ കൊലപാതക ശ്രമം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം മുതലായ കേസുകളിൽ പ്രതിയാണ്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ ശുപാർശയിലാണ് ഇയാൾക്കെതിരെ കാപ്പാ നിയമ പ്രകാരം നാടുകടത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam