വീട്ടിൽ കുളിച്ചുകാണ്ടിരുന്ന പെൺകുട്ടിക്ക് നേരെ ലൈംഗിക ചുവയിൽ നഗ്നതാപ്രദർശനം; ചേർത്തലയിൽ യുവാവിന് തടവും പിഴയും

Published : Nov 13, 2024, 09:59 PM IST
വീട്ടിൽ കുളിച്ചുകാണ്ടിരുന്ന പെൺകുട്ടിക്ക് നേരെ ലൈംഗിക ചുവയിൽ നഗ്നതാപ്രദർശനം; ചേർത്തലയിൽ യുവാവിന് തടവും പിഴയും

Synopsis

അർത്തുങ്കൽ അരേശ്ശേരി വീട്ടിൽ സെബാസ്റ്റ്യനെ (ബിനിൽ-40) യാണ് ചേർത്തല പ്രത്യേക അതിവേഗ കോടതി ജഡ്ജി ആറുമാസ തടവിനും 20000 രൂപാ പിഴയും വിധിച്ചത്.  

ചേർത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരേ ലൈംഗിക ചുവയോടെ ലൈംഗികാവയവം പ്രദർശിപ്പിച്ചെന്ന കേസിൽ യുവാവിനു തടവും പിഴയും ശിക്ഷ. അർത്തുങ്കൽ പൊലീസ് രജിസ്റ്റർ ചെയത് കേസിൽ അർത്തുങ്കൽ അരേശ്ശേരി വീട്ടിൽ സെബാസ്റ്റ്യനെ (ബിനിൽ-40) യാണ് ചേർത്തല പ്രത്യേക അതിവേഗ കോടതി ജഡ്ജി ആറുമാസ തടവിനും 20000 രൂപാ പിഴയും വിധിച്ചത്.  

അയൽവാസിയും ബന്ധുവുമായ പെൺകുട്ടി വീട്ടിലെ മുറിയിൽ കളിച്ചുകൊണ്ടിരിക്കെ പ്രതി ജനലിലൂടെ പെൺകുട്ടിയെ വിളിച്ചു ശ്രദ്ധയാകർഷിച്ച് അവയവ പ്രദർശനം നടത്തിയെന്നായിരുന്നു കേസ്. സ്റ്റേഷൻ ഓഫീസർ പി ജി മധുവിന്റെയും എസ് ഐ ശാലിനിയുടെയും നേതൃത്വത്തിലായിരുന്നു അന്വേഷണം. ചേർത്തല എഎസ്ഐ സുനിതയും പങ്കാളിയായി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക്ക പ്രോസിക്യൂട്ടർ അഡ്വ. ബീനാ കാർത്തികേയൻ, അഡ്വ. വി എൽ ഭാഗ്യലക്ഷ്മി എന്നിവർ ഹാജരായി. 

PREV
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു