കോതമംഗലത്ത് കോൺവെന്റിൽ സന്യസ്ത വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

Published : Apr 02, 2022, 03:42 PM IST
കോതമംഗലത്ത് കോൺവെന്റിൽ സന്യസ്ത വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

Synopsis

ഇന്നലെ രാത്രി ഭക്ഷണം കഴിച്ച ശേഷം അന്നു പ്രാർത്ഥനയ്ക്ക് എത്തിയിരുന്നില്ല. തുടർന്ന് മഠത്തിലെ മറ്റ് അന്തേവാസികൾ അന്വേഷിച്ചപ്പോഴാണ് അന്നുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്

കൊച്ചി: സന്യസ്ത വിദ്യാർത്ഥിനിയെ മഠത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ വെള്ളിയാമറ്റം സ്വദേശി അന്നു അലക്സ് ആണ് മരിച്ചത്. കോതമംഗലം എസ് എച്ച് കോൺവെന്‍റിൽ  ഇന്നലെ രാത്രിയോടെയാണ് അന്നുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രി ഭക്ഷണം കഴിച്ച ശേഷം അന്നു പ്രാർത്ഥനയ്ക്ക് എത്തിയിരുന്നില്ല. തുടർന്ന് മഠത്തിലെ മറ്റ് അന്തേവാസികൾ അന്വേഷിച്ചപ്പോഴാണ് അന്നുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സാരിയിൽ തൂങ്ങിയ നിലയിലാണ് അന്നുവിനെ കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തിയ മുറിയിൽ നിന്ന് അന്നുവിന്റേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക വിവരം. കോതമംഗലം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രാര്‍ത്ഥനകള്‍ ബാക്കിയാക്കി സോണ യാത്രയായി; പനിയെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 5 ദിവസം മുൻപ്, കോമയിലെത്തി; ചികിത്സയിലിരിക്കേ വേര്‍പാട്
തൃശ്ശൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി തീപൊള്ളലേറ്റ് മരിച്ചു; സംഭവം വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത്; പൊലീസ് കേസെടുത്തു