കുറവിലങ്ങാട് വാഹനാപകടത്തിൽ കന്യാസ്ത്രീ മരിച്ചു

Published : Oct 07, 2018, 10:26 AM IST
കുറവിലങ്ങാട് വാഹനാപകടത്തിൽ കന്യാസ്ത്രീ മരിച്ചു

Synopsis

സഹോദരി പുത്രിയെ കാണുന്നതിനായി കൊല്ലത്തേക്ക് പോകുവാനായി ബൈക്കിൽ സഞ്ചരിക്കവെയാണ് അപകടം സംഭവിച്ചത്

കുറവിലങ്ങാട്: കോട്ടയം കുറവിലങ്ങാട് വാഹനാപകടത്തിൽ കന്യാസ്ത്രീ മരിച്ചു. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കാവുംപുറത്ത് സിസ്റ്റർ സാവിയോ (66) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ കുറവിലങ്ങാട്-വൈക്കം റോഡിൽ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സഹോദരി പുത്രിയെ കാണുന്നതിനായി കൊല്ലത്തേക്ക് പോകുവാനായി ബൈക്കിൽ സഞ്ചരിക്കവെയാണ് അപകടം സംഭവിച്ചത്. അപകടത്തിന് ഇടയാക്കിയ ടിപ്പർ നിർത്താതെ പോകുകയും ചെയ്തു. റിട്ട. അധ്യാപികയാണ് സിസ്റ്റർ സാവിയോ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

12 വര്‍ഷം ജയിൽവാസം, ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും പൊലീസിന് തലവേദന; ജംബുലിംഗത്തിനെതിരെ കാപ്പ
ലൈസൻസില്ല, 18 വയസുമായില്ല; പ്രായപൂര്‍ത്തിയാകാതെ വാഹനമോടിക്കുന്നവരില്‍ പകുതിയോളം മലപ്പുറത്ത്, ഒരാഴ്ചയ്ക്കിടെ പിടിയിലായത് 220 പേര്‍