ഓഫീസിന്റെ വാതിൽ ഉച്ചക്കുശേഷം അടച്ചിട്ടു: പെരിന്തൽമണ്ണ ജോയിന്റ് ആർ ടി ഒക്ക് സ്ഥലം മാറ്റം

By Web TeamFirst Published Mar 1, 2021, 8:59 AM IST
Highlights

പെരിന്തൽമണ്ണ സബ് ആർ.ടി. ഓഫീസിന് രണ്ട് വാതിലുകളുണ്ട്. ഇതിലൊന്ന് കൗണ്ടറുകളിലേക്ക് പ്രവേശിക്കുന്നതാണ്. കോവിഡ് കാലത്ത് ഉച്ചയ്ക്ക് ശേഷം ഈ വാതിലുകൾ അടച്ചിടാറുണ്ട്. 


പെരിന്തൽമണ്ണ: ഓഫീസിന്റെ വാതിൽ ഉച്ചക്കുശേഷം സ്ഥിരമായി അടച്ചിടുന്നുവെന്ന പരാതിയെ തുടർന്ന് ജോയന്റ് ആർ.ടി.ഒക്ക് സ്ഥലംമാറ്റം. പെരിന്തൽമണ്ണ ജോയന്റ് ആർ.ടി.ഒ. സി.യു. മുജീബിനെയാണ് മാനന്തവാടി സബ് ആർ.ടി.ഓഫീസിലേക്ക് മാറ്റിയത്. രണ്ട് വാതിലുകളുള്ള ഓഫീസിന്റെ ഒരു വാതിലാണ് കൊവിഡ് കാലത്ത് അടച്ചിട്ടത്. പെരിന്തൽമണ്ണ സബ് ആർ.ടി. ഓഫീസിന് രണ്ട് വാതിലുകളുണ്ട്. ഇതിലൊന്ന് കൗണ്ടറുകളിലേക്ക് പ്രവേശിക്കുന്നതാണ്. കോവിഡ് കാലത്ത് ഉച്ചയ്ക്ക് ശേഷം ഈ വാതിലുകൾ അടച്ചിടാറുണ്ട്. 

അതേസമയം മറുഭാഗത്തെ വാതിലിലൂടെ ഓഫീസിലും ഓഫീസറുടെ മുറിയിലും കടക്കുന്നതിന് തടസമുണ്ടാവാറില്ല. അതിനാൽ തന്നെ ഒരുവാതിൽ അടച്ചിട്ടതിനാൽ സേവനം ലഭിക്കുന്നില്ലെന്ന വാദം ശരിയല്ലെന്നാണ് വാഹനവകുപ്പിലെ തന്നെ ചിലർ ചൂണ്ടിക്കാട്ടുന്നത്. വെള്ളിയാഴ്ചയാണ് സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്. മാനന്തവാടിയിലെ ജോയന്റ് ആർ.ടി.ഒ. യെ പകരം പെരിന്തൽമണ്ണയിലേക്കും മാറ്റി. അനൗദ്യോഗിക ഏജന്റുമാരുടെ ഇടപെടലാണ് സ്ഥലംമാറ്റത്തിന് പിന്നിലെന്നാണ് സൂചന. പരാതിയെക്കുറിച്ച് വേണ്ടത്ര അന്വേഷണം നടത്താതെയാണ് നടപടിയെന്നും ആരോപണമുണ്ട്.

click me!