എറണാകുളത്ത് കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന ഏഴ് പെട്ടി പഴകിയ മീൻ പിടിച്ചെടുത്തു

By Web TeamFirst Published Sep 22, 2019, 9:48 AM IST
Highlights

രൂക്ഷഗന്ധം വന്നിരുന്ന മീൻ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അതേ പറമ്പിൽ തന്നെ കുഴിച്ചുമൂടി. വരും ദിവസങ്ങളിൽ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാനാണ് നഗരസഭയുടെ തീരുമാനം.

എറണാകുളം: എറണാകുളം കൂത്താട്ടുകുളത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് പഴകിയ ഏഴ് പെട്ടിമീൻ പിടിച്ചെടുത്തു. അടുത്ത ദിവസങ്ങളിലെ കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന മീനാണ് കൂത്താട്ടുകുളം നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുത്തത്.

കച്ചവടത്തിനായി കൊണ്ടുവന്ന മീനാണ് കൂത്താട്ടുകുളത്തെ സ്വകാര്യ വ്യക്തിയുടെ തുറസായ പറമ്പിൽ സൂക്ഷിച്ചിരുന്നത്. സ്ഥലത്ത് ഏറെക്കാലമായി കച്ചവടം നടത്തുന്ന മൂവാറ്റുപുഴ സ്വദേശി ഷാനവാസ് കൊണ്ടുവന്നതാണിത്. ഐസിട്ട് സൂക്ഷിച്ചിരുന്ന മീൻ ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു. മാലിന്യം റോഡിൽ ഉപേക്ഷിച്ചതിന് നഗരസഭ നേരത്തെ ഷാനവാസിനെതിരെ നടപടിയെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത മീനിന്‍റെ സാമ്പിളുകൾ ആരോഗ്യ വിഭാഗം ശേഖരിച്ചു. ഇതിന്‍റെ രാസപരിശോധനാ ഫലം വന്ന ശേഷം കൂടുതല്‍ നടപടികൾ സ്വീകരികുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

രൂക്ഷഗന്ധം വന്നിരുന്ന മീൻ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അതേ പറമ്പിൽ തന്നെ കുഴിച്ചുമൂടി. വരും ദിവസങ്ങളിൽ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാനാണ് നഗരസഭയുടെ തീരുമാനം.

click me!