മകന്റെ മര്‍ദ്ദനം: 'സ്നേഹവീട്ടില്‍' കഴിഞ്ഞിരുന്ന വയോധിക ദമ്പതിമാരില്‍ ഭര്‍ത്താവ് മരിച്ചു

Published : Jan 21, 2020, 09:26 PM ISTUpdated : Jan 21, 2020, 09:27 PM IST
മകന്റെ മര്‍ദ്ദനം: 'സ്നേഹവീട്ടില്‍' കഴിഞ്ഞിരുന്ന വയോധിക ദമ്പതിമാരില്‍ ഭര്‍ത്താവ് മരിച്ചു

Synopsis

രാഘവന്‍പിള്ളയേയും ഭാര്യ ഭവാനിയമ്മയേയും മകന്‍ ക്രൂരമായി മര്‍ദ്ദിച്ചത് വിവാദമായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 26-നായിരുന്നു സംഭവം. 

ചാരുംമൂട്: മകന്റെ മര്‍ദ്ദനത്തിരയായതിനെ തുടര്‍ന്ന് ചുനക്കര ഗ്രാമപ്പഞ്ചായത്തിന്റെ സ്‌നേഹവീട്ടില്‍ പ്രവേശിപ്പിച്ചിരുന്ന വയോധിക ദമ്പതിമാരില്‍ ഭര്‍ത്താവ് മരിച്ചു. ചുനക്കര നടുവില്‍ ശ്രീനിലയത്തില്‍ രാഘവന്‍പിള്ള (92) യാണ് മരിച്ചത്. സ്‌നേഹവീട്ടില്‍ വച്ച് തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു മരണം. പോസ്റ്റ്‌മോര്‍ട്ടത്തിനായി നൂറനാട് പൊലീസ് മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

രാഘവന്‍പിള്ളയേയും ഭാര്യ ഭവാനിയമ്മയേയും മകന്‍ ക്രൂരമായി മര്‍ദ്ദിച്ചത് വിവാദമായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 26-നായിരുന്നു സംഭവം. മാതാപിതാക്കളെ മര്‍ദ്ദിച്ച മകന്‍ ബാലകൃഷ്ണന്‍ നായരെ നൂറനാട് പൊലീസ് അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശാന്താഗോപാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് സുരേഷ് പുലരി എന്നിവരുടെ നേതൃത്വത്തില്‍ ദമ്പതിമാരെ സ്‌നേഹ വീട്ടിലേക്ക് മാറ്റി. അസുഖബാധിതനായ രാഘവന്‍പിള്ള ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയിലായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ടിനു തമ്പാൻ ഒളിച്ചിരുന്നത് കായംകുളത്തെ ബന്ധുവീട്ടിൽ, ശ്രീലകം ഫിനാൻസിന്റെ മറവിൽ കോടികളുടെ സ്വർണപ്പണയത്തട്ടിപ്പ്; യുവമോർച്ച നേതാവിന്‍റെ കൂട്ടാളി പിടിയിൽ
പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ് വൺ വിദ്യർഥി