
കോഴിക്കോട്: പുതുപ്പാടി മൈലള്ളാംപാറയിലെ ദുരിതാശ്വാസ ക്യാമ്പില്‍ അഭയാർത്ഥി കുഴഞ്ഞു വീണു മരിച്ചു. പുതുപ്പാടി കണ്ണപ്പന്‍ കുണ്ട് പെരവന്‍തൊടുകയില്‍ ചാത്തു(70) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.
ദുരിതം മാറി വീട്ടിലേക്ക് തിരിച്ചു പോവാൻ തയ്യാറായി നില്‍ക്കവെയാണ് വിധി മരണത്തിന്റെ രൂപത്തിൽ ചാത്തുവിനെ തേടിയെത്തിയത്. ദുരിതങ്ങളും സങ്കടങ്ങളും മറന്ന് സ്‌നേഹം പങ്കുവെച്ച ക്യാമ്പില്‍ നിന്നും മഴയൊതുങ്ങിയതോടെ വീട്ടിലേക്ക് വൈകുന്നേരത്തോടെ പോകാമെന്ന സ്ഥിതിയിൽ നിൽകുമ്പോൾ ആയിരുന്നു മരണം.
കഴിഞ്ഞ 8ന് കണ്ണപ്പന്‍ കുണ്ട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പുതുപ്പാടി പഞ്ചായത്തില്‍ ആരംഭിച്ച രണ്ട് ക്യാമ്പുകളില്‍ നിന്നും ആള്‍ക്കാര്‍ ഒഴിഞ്ഞുതുടങ്ങിയിരുന്നു പുതുപ്പാടി ഗവ ഹയര്‍സെക്കഡറി സ്‌കൂളിലും മൈലള്ളാംപാറ സെന്റ് ജോസഫ് സ്‌കൂളിലുമായി 464 കുടുബങ്ങളും 1200 ആള്‍ക്കാരുമായിരുന്നു ക്യാമ്പിലുണ്ടായിരുന്നത്. ഈ ക്യാമ്പിലെ അംഗമായിരുന്നു ചാത്തു. ഭാര്യ : ദേവു, മകള്‍ സെലീന.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam