കറ്റകൾ എടുക്കാൻ പോയ വയോധികൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

Published : May 15, 2021, 10:09 AM IST
കറ്റകൾ എടുക്കാൻ പോയ വയോധികൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

Synopsis

കഴിഞ്ഞ ദിവസം രാവിലെ എട്ടിനാണ് സംഭവം. പാടത്ത് കൊയ്തിട്ടിരുന്ന കറ്റകൾ എടുക്കാൻ വള്ളത്തിൽ പോകവെ ദേഹാസ്വാസ്ഥ്യം ഉണ്ടായി  വെള്ളത്തിൽ വീഴുകയായിരുന്നു. 

മാന്നാർ:ചെന്നിത്തലപാടത്ത് കൊയ്തിട്ടിരുന്ന കറ്റകൾ എടുക്കാൻ പോയ വയോധികൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു. ചെന്നിത്തല പഞ്ചായത്ത് 16-ാം വാർഡ് തൃപ്പെരുന്തുറ പടിഞ്ഞാറെ വഴി ഇടയാടി പുതുവൽ എം കൃഷ്ണൻകുട്ടി (പൊന്നു-83) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ എട്ടിനാണ് സംഭവം. പാടത്ത് കൊയ്തിട്ടിരുന്ന കറ്റകൾ എടുക്കാൻ വള്ളത്തിൽ പോകവെ ദേഹാസ്വാസ്ഥ്യം ഉണ്ടായി  വെള്ളത്തിൽ വീഴുകയായിരുന്നു. സമീപവാസികൾ ഓടിയെത്തി വെള്ളത്തിൽ മുങ്ങി കിടന്ന കൃഷ്ണൻകുട്ടിയെ എടുത്ത് മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫോൺ ചാർജ് ചെയ്യാനെന്ന് പറഞ്ഞ് വീട്ടിലെത്തി, പിന്നാലെ കൂട്ടാളികളെ വിളിച്ചുവരുത്തി കവർച്ച; സ്വർണവും പണവും മോഷ്ടിച്ച യുവാക്കൾ പിടിയിൽ
വിളപ്പിൽശാലയിൽ കാട്ടുപന്നിയുടെ ആക്രമണം; ചീറിപ്പാഞ്ഞെത്തി കാട്ടുപന്നി, കാൽനടയാത്രക്കാരിക്ക് പരിക്ക്