വയോധിക മണിമലയാറ്റിൽ മുങ്ങിമരിച്ചു; കാൽവഴുതി വീണതാകാമെന്ന് പ്രാഥമിക നി​ഗമനം

Published : Jun 02, 2024, 02:43 PM IST
വയോധിക മണിമലയാറ്റിൽ മുങ്ങിമരിച്ചു; കാൽവഴുതി വീണതാകാമെന്ന് പ്രാഥമിക നി​ഗമനം

Synopsis

രാവിലെ 6 മണിയോടെ സഹോദരിയെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരൻ മുരളീധരൻ നായർ മണിമല പോലീസിൽ പരാതി നൽകിയിരുന്നു. 

കോട്ടയം: മണിമല സ്വദേശിയായ വയോധിക മണിമലയറ്റിൽ മുങ്ങി മരിച്ചു. മണിമല മൂങ്ങാനി കളത്തിപ്ലാക്കൽ ഓമന നാരായണനാണ് മുങ്ങി മരിച്ചത്. മൂങ്ങാനി ശാസ്താ ക്ഷേത്രത്തിൻ്റെ ആറാട്ടുകടവിന് സമീപത്തു നിന്നും രാവിലെ 11 മണിയോടെ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് സംഘം എത്തി നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കാൽ വഴുതി പുഴയിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ 6 മണിയോടെ സഹോദരിയെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരൻ മുരളീധരൻ നായർ മണിമല പോലീസിൽ പരാതി നൽകിയിരുന്നു. പുഴയിൽ ഈ ഭാഗത്ത്  ചെളി നിറഞ്ഞതിനാൽ പിന്നീട് തിരിച്ച് കയറാനാവാഞ്ഞതാകാം മരണത്തിന് കാരണമെന്ന് കരുതുന്നതായി പോലീസ് വ്യക്തമാക്കി. 

PREV
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ