അധ്യാപക ദിനത്തിൽ 94കാരനായ മുൻ അധ്യാപകന്റെ പെൻഷൻ മുടങ്ങി

Published : Sep 06, 2026, 05:01 PM IST
pension delayed

Synopsis

കഴിഞ്ഞ 38 വർഷമായി പോസ്റ്റ് ഓഫീസ് മുഖേന കൃത്യമായി ലഭിച്ചിരുന്ന പെൻഷൻ തുകയാണ് ഇത്തവണ ലഭിക്കാതിരുന്നത്.

എടത്വ: അധ്യാപക ദിനാചരണങ്ങൾ നടക്കുന്നതിനിടെ 94 വയസ്സുള്ള റിട്ട. അധ്യാപകനും മുൻ ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായ തലവടി ആനന്ദലാലയം വീട്ടിൽ പി കെ ഗോപിനാഥൻ നായരുടെ പെൻഷൻ മുടങ്ങി. കഴിഞ്ഞ 38 വർഷമായി പോസ്റ്റ് ഓഫീസ് മുഖേന കൃത്യമായി ലഭിച്ചിരുന്ന പെൻഷൻ തുകയാണ് ഇത്തവണ ലഭിക്കാതിരുന്നത്. ശനിയാഴ്ച ഉച്ചയ്ക്കുശേഷം പോസ്റ്റുമാൻ വീട്ടിലെത്തിയപ്പോഴാണ് പെൻഷൻ തുക ലഭ്യമല്ലെന്ന വിവരം അറിയിച്ചത്. പ്രായാധിക്യം മൂലം നിത്യജീവിതത്തിൽ പരസഹായം ആവശ്യമായി വരുന്ന ഗോപിനാഥൻ നായർക്ക് പെൻഷൻ മുടങ്ങിയത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയതായി ബന്ധുക്കൾ വിശദമാക്കുന്നത്. അധ്യാപകരുടെ സേവനങ്ങളെ ആദരിക്കുന്ന അധ്യാപക ദിനത്തിൽ തന്നെ 38 വർഷമായി മുടക്കമില്ലാതെ ലഭിച്ചിരുന്ന പെൻഷൻ ലഭിക്കാതിരുന്നത് ചർച്ചയായി. പെൻഷൻ മുടങ്ങാനുള്ള കാരണം വ്യക്തമല്ല. ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെട്ട് വിഷയം പരിശോധിച്ച് കുടിശ്ശിക ഉൾപ്പെടെയുള്ള പെൻഷൻ തുക ഉടൻ അനുവദിക്കണമെന്നാണ് ആവശ്യം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രണയബന്ധം വീട്ടുകാർ എതിർത്തതിന്റെ നിരാശയിൽ കമിതാക്കൾ ശാസ്‌താംകോട്ട തടാകത്തിൽ ചാടി ജീവനൊടുക്കി
ആലപ്പുഴയില്‍ തിരുവോണനാളില്‍ യുവാക്കള്‍ക്ക് നേരെ ക്രൂര മര്‍ദനം; ഒടുവില്‍ കേസെടുത്ത് പൊലീസ്