
തിരുവനന്തപുരം: തനിക്കെതിരെ പൊലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യം മൂലം മുട്ടത്തറ സ്വദേശിയെ മാരകമായി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ, ശിവജി ലെയ്നിൽ പുതുവൽ പുത്തൻവീട്ടിൽ വിഷ്ണു (27) എന്ന മാക്കാൻ വിഷ്ണു ആണ് പിടിയിലായത്.
പ്രതിക്കെതിരെ മുൻപ് പൊലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകീട്ട് ബീമാപള്ളി വാർഡിലെ ജവഹർപള്ളിക്ക് സമീപം വെച്ചായിരുന്നു സംഭവം. മുട്ടത്തറ സ്വദേശിയെ വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞ ശേഷം, തടിക്കഷണം ഉൾപ്പെടെ ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു.
അറസ്റ്റിലായ ‘മാക്കാൻ വിഷ്ണു’ നിരവധി ആക്രമണക്കേസുകളിൽ പ്രതിയും ഫോർട്ട് പൊലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളുമാണെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam