രഹസ്യ വിവരം ലഭിച്ചു, രാത്രിയിൽ വീട് വളഞ്ഞ് ഡാൻസാഫ് സംഘം; അലമാരയിൽ സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

Published : Aug 30, 2025, 12:12 PM IST
Kerala Police

Synopsis

തിരുവനന്തപുരത്ത് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ.

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. പോത്തൻകോട് അയണിമൂട് സ്വദേശി ശ്രീരാഗ് (33) ആണ് ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലായത്. കാര്യവട്ടം പേരൂർ ക്ഷേത്രത്തിന് സമീപം വാടക വീട്ടിൽ നിന്നാണ് 18 കിലോ കഞ്ചാവ് കണ്ടെത്തിയത്.

ആന്ധ്രയിൽ നിന്ന് എത്തിച്ച കഞ്ചാവ് വാടക വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഒരു കിലോ, രണ്ട് കിലോ എന്നിങ്ങനെ ആവശ്യക്കാർക്ക് എത്തിച്ചു വരികയായിരുന്നു പ്രതി. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി ഡാൻസാഫ് സംഘം ഈ പ്രദേശം നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ രാത്രി വീട്ടിലെത്തിയ ശ്രീരാഗ് കഞ്ചാവ് എടുത്ത് പുറത്തിറങ്ങുമ്പോഴാണ് ഡാൻസാഫ് സംഘം വീട് വളഞ്ഞ് ഇയാളെ പിടികൂടിയത്. സംഘത്തിലെ മറ്റുള്ളവർക്കായി പൊലീസ് അന്വേഷണമാരംഭിച്ചു. കഴക്കൂട്ടം പൊലീസിന് കൈമാറിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം