പെരുമ്പാവൂരിൽ നിയന്ത്രണം വിട്ട കാർ സ്കൂൾ ബസിലടക്കം ഇടിച്ച് ഒരാൾ മരിച്ചു

By Web TeamFirst Published Jun 10, 2019, 2:24 PM IST
Highlights

നിയന്ത്രണം വിട്ട കാർ ആദ്യം മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയില്‍ ഈ കാർ ഒരു സ്കൂള്‍ ബസില്‍ ചെന്നിടിച്ചു. 

കൊച്ചി: പെരുമ്പാവൂർ മാറമ്പളളിയിൽ നിയന്ത്രണം വിട്ട കാർ സ്കൂൾ ബസിലടക്കം ഇടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. രാവിലെ പത്തുമണിയോടെയാണ് സംഭവം. 

നിയന്ത്രണം വിട്ട കാർ ആദ്യം മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. ഈ കാറില്‍ യാത്ര ചെയ്യുകയായിരുന്ന ഇടുക്കി വണ്ടൻമേട് സ്വദേശി കരിമ്പാനയ്ക്കൽ ജോസഫ് ചാക്കോ (51) ആണ് മരിച്ചത്. ഇടിയുടെ ശക്തിയില്‍ ഈ കാർ ഒരു സ്കൂള്‍ ബസില്‍ ചെന്നിടിച്ചു. 

ബസിനകത്ത് കുട്ടികളില്ലായിരുന്നതിനാല്‍ വൻ അപകടം ഒഴിവായി. കുട്ടികളെ സ്കൂളിൽ ഇറക്കി മടങ്ങുമ്പോഴാണ് അപകടം. ഗുരുതര പരിക്കുകളോടെ മറ്റൊരാളെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

click me!